ഫാഷന്‍ ലോകത്ത് ഓരോ ദിവസവും പുതിയ ആശയങ്ങള്‍ പൊട്ടിവിരിഞ്ഞുകൊണ്ടേയിരിക്കും. അതില്‍ ഏറ്റവും പ്രധാനമാണ് വസ്‌ത്രധാരണത്തില്‍ വരുന്ന പുതുമകള്‍. ഇവിടെയിതാ, നമ്മുടെ പരമ്പരാഗത വസ്‌ത്രമായ സാരി പുതുമയോടെ ധരിക്കുന്നതിനെക്കുറിച്ചാണ് ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പറഞ്ഞുതരുന്നത്. സാരി ഫെസ്റ്റിവല്‍ എന്ന പേരില്‍ സാരി.മാന്‍ എന്ന അക്കൗണ്ടാണ്, ബ്ലൗസ് കൂടാതെ മനോഹരമായി സാരി ധരിക്കുന്നതിനെക്കുറിച്ച് ഒരു ചലഞ്ച് പ്രഖ്യാപിച്ചത്. നോ ബ്ലൗസ് സാരി ചലഞ്ച് എന്ന ഈ ക്യാംപയ്ന് ആവേശകരമായ പ്രതികരണമാണ് ഇതുവരെ ലഭിച്ചത്. അതില്‍ വന്ന ബ്ലൗസില്ലാത്ത, ഏറെ രസകരമായ സാരിയുടുക്കല്‍ ചിത്രങ്ങള്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു...