1, ചൈന

ചൈനയിലേക്ക് വിസയ്‌ക്ക് അപേക്ഷിക്കുമ്പോള്‍ നിരവധി രേഖകള്‍ സമര്‍പ്പിക്കണം. വിമാനം, താമസം എന്നിവയിലൊക്കെ സൂക്ഷ്‌മമായ പരിശോധനകളിലൂടെ മാത്രമെ വിസ ലഭിക്കുകയുള്ളു. 30 ദിവസത്തില്‍ താഴെ മാത്രമെ അവിടെ ചെലവിടുന്നുള്ളുവെങ്കില്‍ വിസ ലഭിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല.

2, ഇറാന്‍

ടെഹ്‌റാനിലുള്ള ഔദ്യോഗിക ട്രാവല്‍ ഏജന്‍സി മുഖേന മാസങ്ങള്‍ക്ക് മുമ്പേ വേണം ഇറാന്‍ വിസയ്‌ക്ക് അപേക്ഷിക്കാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രാലയും നല്‍കുന്ന ഒരു ഓഥറൈസേഷന്‍ കോഡ് ലഭിച്ചെങ്കില്‍ മാത്രമെ വിസയ്‌ക്ക് അപേക്ഷിക്കാനാകു. ഇത് ഒരു മാസത്തിലധികം നീളുന്ന പ്രക്രിയയാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് ഇറാന്‍ വിസ തരപ്പെടുകയില്ല. ബ്രിട്ടന്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ വന്‍തുക നല്‍കി ഗൈഡുകളുടെ സേവനം ലഭ്യമാക്കിയാല്‍ മാത്രമെ ഇറാന്‍ വിസ അനുവദിക്കുകയുള്ളു.

3, റഷ്യ

ബയോമെട്രിക് അപേക്ഷകളിലൂടെ മാത്രം വിസ അനുവദിക്കുന്ന പ്രക്രിയ റഷ്യ മുമ്പെന്നത്തേക്കാള്‍ കൂടുതല്‍ ദുഷ്‌ക്കരമാക്കിയിട്ടുണ്ട്. വിരലടയാളം, മുഖത്തിന്റെ രേഖാചിത്രം എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. റഷ്യന്‍ വിദേശ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ട്രാവല്‍ ഏജന്‍സി മുഖേന വേണം വിസയ്‌ക്ക് അപേക്ഷിക്കാന്‍. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ഇത്തരം ട്രാവല്‍ ഏജന്‍സികള്‍ വളരെ കുറവായിരിക്കും.

4, ഇന്ത്യ

ഇലക്ട്രോണിക് ഇ-വിസ സംവിധാനം നടപ്പാക്കിയതോടെ ഇന്ത്യന്‍ വിസ ലഭിക്കാനും മറ്റുള്ള രാജ്യക്കാര്‍ക്ക് ദുഷ്‌ക്കരമായിരിക്കുന്നു. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷ സമര്‍പ്പിക്കല്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയായിട്ടുണ്ട്. ചില ബ്രൗസറുകള്‍ ഈ വിസ ആപ്ലിക്കേഷന്‍ സൈറ്റ് ലഭ്യമാക്കുകയുമില്ല. ഇന്ത്യയിലെ ചില ബാങ്കുകള്‍ മുഖേനയാണ് പണമൊടുക്കേണ്ടത്. എന്നാല്‍ ഈ ബാങ്കുകളുടെ ഇ-പേയ്മെന്റ് സംവിധാനം പലപ്പോഴും പ്രവര്‍ത്തനരഹിതവുമായിരിക്കും.