1, അവര്‍ പരസ്‌പരം പറയുന്ന കാര്യങ്ങള്‍ സത്യമായിരിക്കും- പ്രണയം അഭിനയിക്കുന്നവര്‍ പരസ്‌പരം സത്യവിരുദ്ധമായ കാര്യങ്ങളാകും പറയുക. എന്നാല്‍ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ എന്നും സത്യം മാത്രമെ പറയുകയുള്ളു.

2, കൂടുതല്‍ സമയം ഒരുമിച്ച് കഴിയാന്‍ ശ്രമിക്കും- വിവാഹശേഷവും ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍, ഏറെ സമയം, ഒരുമിച്ച് കഴിയാന്‍ ശ്രമിക്കും. എത്ര ജോലിത്തിരക്ക് ഉണ്ടെങ്കിലും ഓരോ ദിവസവും പങ്കാളിക്കൊപ്പം ചെലവിടാനുള്ള സമയം അവര്‍ കണ്ടെത്തിയിരിക്കും.

3, ഒരുമിച്ച് കഴിയാന്‍ സാധിക്കാത്ത സമയങ്ങളെക്കുറിച്ച് ആവലാതികളില്ല- ഒരുമിച്ച് കഴിയാന്‍ സമയം കണ്ടെത്തുന്ന ദമ്പതികള്‍, ഏതെങ്കിലും കാരണവശാല്‍ ഒരുദിവസം ഒരുമിച്ച് കഴിയാന്‍ സാധിക്കാതെ വന്നാല്‍ അതേക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടാറില്ല. പരസ്‌പരം മനസിലാക്കിയുള്ള ബന്ധത്തില്‍, പങ്കാളിയുടെ അസൗകര്യത്തെക്കുറിച്ച് അവര്‍ക്ക് ഉത്തമബോധ്യമുണ്ടാകും.

4, ഒരാള്‍ മറ്റൊരാള്‍ക്ക് പകരമായിരിക്കും- ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന ദമ്പതിമാരില്‍ ഒരാള്‍ ഏതെങ്കിലും ചടങ്ങുകളിലോ മറ്റോ പങ്കെടുക്കുമ്പോള്‍ പങ്കാളിയുടെ അഭാവം അവിടെയുള്ളവര്‍ക്ക് ഒരിക്കലും അനുഭവപ്പെടുകയില്ല. അത്തരത്തിലാകും ആ പങ്കാളിയുടെ പെരുമാറ്റം. പങ്കാളിയുടെ സുഹൃത്തുക്കളോട് വിശേഷങ്ങള്‍ തിരക്കിയും, പങ്കാളി ചെയ്യേണ്ട കടമകള്‍ നിറവേറ്റിയുമാകും അവര്‍ അവിടെ നിറഞ്ഞുനില്‍ക്കുക.