രാവിലെ ഉറക്കം ഉണരുന്നത്, നല്ലോരു ദിവസം സ്വപ്നം കണ്ടാണ്. ദിവസം നല്ല ദിവസമാകുന്നതിന് മനസ്സിനും ശരീരത്തിലും ഒരു നന്നായി ഇരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക.

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്രവൃത്തി - അതിരാവിലെ ചെയ്യുന്ന വ്യായാമങ്ങള്‍, നടത്തം, ഓട്ടം, ടെന്നീസ് മാച്ച്, നീന്തല്‍, എന്നിവ ശരീരത്തിനും മനസ്സിനും നല്ല ദിവസം ലഭിക്കും

ആഹാരം കൃത്യമായി - രാവിലത്തെ ഭക്ഷണം കൃത്യമായി കഴിച്ചാല്‍ തന്നെ അന്നത്തെ ദിവസം ആരോഗ്യകരമായി എന്നു പറയാം.

ജോലിക്ക് പോകുമ്പോഴായാലും, വീട്ടില്‍ നില്‍ക്കുകയാണെങ്കില്‍ കുളിച്ച് നല്ല വസ്ത്രങ്ങള്‍ ധരിച്ച് ദിവസം ആരംഭിക്കാം. എങ്കില്‍ പ്രത്യേക ഉന്മേഷം തന്നെ ഉണ്ടാകും.

സോഷ്യല്‍ മീഡിയകളെ അവഗണിക്കുക - നേരം പുലരുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ ചിലവഴിക്കുന്നത് ശരിയായ കാര്യമല്ല. നിങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ ഉപയോഗിക്കാം.

പദ്ധതി തയ്യാറാക്കാം - നിങ്ങളുടെ ഒരു ദിവസം എങ്ങനെയായിരിക്കണമെന്ന് നിങ്ങള്‍ക്ക് തന്നെ പദ്ധതി തയ്യാറാക്കാം.