ഓഫീസിലേക്കായാലും സ്വകാര്യ ചടങ്ങിലായാലും വസ്‌ത്രധാരണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുമാകും. അത്തരത്തില്‍ അഞ്ച് കാര്യങ്ങള്‍ പങ്കുവെയ്‌ക്കാം.

1, വൃത്തിയോടെയും വെടിപ്പോടെയും വേണം വസ്‌ത്രം ധരിക്കേണ്ടത്.

2, വസ്‌ത്രങ്ങള്‍ കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കേണ്ടത്. കാണുമ്പോള്‍ തന്നെ ഒരു പുതുമ തോന്നണം. ഇസ്തിരിയിട്ട് ചുളിവില്ലാത്ത വസ്‌ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശീലിക്കണം.

3, വസ്‌ത്രധാരണത്തില്‍ മാത്രമല്ല, നമ്മുടെ പൊതുവെയുള്ള ലുക്കിലും വൃത്തിയും വെടിപ്പുമുണ്ടായിരിക്കണം. മുടി, താടി, നഖങ്ങള്‍ എന്നിയുടെ കാര്യത്തിലൊക്കെ ശ്രദ്ധ വേണം. നെയില്‍ പോളിഷ് ഉപയോഗിക്കുന്നെങ്കില്‍ കടുംനിറത്തിലുള്ളത് ഒഴിവാക്കണം.

4, ആഭരണങ്ങള്‍, മേക്കപ്പ് എന്നിവ ആവശ്യത്തിന് മാത്രം മതി. അമിതമായാല്‍, അത് ഭംഗി കുറയ്‌ക്കുമെന്ന് മാത്രമല്ല, നിങ്ങളെക്കുറിച്ച് മോശം അഭിപ്രായം രൂപപ്പെടാനും കാരണമാകും.

5, പരിമളത്തിനായി, കടുത്ത സുഗന്ധമുള്ള ഡിയോഡറന്റോ സോപ്പോ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. മൂക്ക് തുളയ്‌ക്കുന്ന സുഗന്ധമുള്ള ഉല്‍പന്നങ്ങള്‍ ഒഴിവാക്കുക.