1, ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത്

വെള്ളം ചൂടാക്കി കുളിക്കുകയെന്നത് പതിവായ കാര്യമാണ്. എന്നാല്‍ ആ ചൂടുവെള്ളം കൊണ്ട് മുടി കഴുകിയാല്‍ പണികിട്ടും. ചൂടുവെള്ളം തലയോട്ടിയില്‍ നിര്‍ജ്ജലീകരണത്തിനു കാരണമാകുകയും മുടികൊഴിച്ചിലിന് ഇടയാക്കുകയും ചെയ്യുന്നു.

2, ശക്തമായി മുടി ചീര്‍പ്പുന്നത്

കുളിച്ചുവന്നാല്‍ മുടി ചീകുകയെന്നത് ഏവരുടെയും ശീലമാണ്. എന്നാല്‍ നനഞ്ഞ മുടി ചീര്‍പ്പുന്നത് പെട്ടെന്ന് കൊഴിഞ്ഞുപോകാന്‍ ഇടയാക്കുന്നു. കൂടുതല്‍ ശക്തിയായി ചീര്‍പ്പിയാല്‍ മുടി കൂടുതല്‍ കൊഴിയും. ഇങ്ങനെ ചീര്‍പ്പുന്നത് മുടിയുടെ വേരിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.

3, ഉറപ്പേറിയ ഹെയര്‍സ്റ്റൈല്‍

മുടിമുറിക്കാന്‍ പോകുമ്പോള്‍, ഉറപ്പേറിയ ഹെയര്‍സ്റ്റൈല്‍ വേണമെന്ന് പലരു ആവശ്യപ്പെടാറുണ്ട്. ഇത് കാലക്രമേണ മുടികൊഴിച്ചിലിനുള്ള കാരണമായി മാറും. രാത്രി ഉറങ്ങുമ്പോള്‍ മുടി നന്നായി ഒതുക്കിവെക്കുന്നതും ഒഴിവാക്കുക.

4, പതിവായി ഹീറ്റ് ചെയ്യുന്നത്

മുടി ഒതുങ്ങാന്‍ വേണ്ടി പലരും പതിവായി ഹീറ്റ് ചെയ്യാറുണ്ട്. ഇത് മുടികൊഴിച്ചിലിനുള്ള മറ്റൊരു കാരണമാകും. പതിവായി ഹീറ്റ് ചെയ്യുമ്പോള്‍ തലയോട്ടി വരളാന്‍ ഇടയാക്കും. മുടിയിഴകളെ ഇത് ദുര്‍ബലപ്പെടുത്തും.

5, ഹെയര്‍സ്റ്റൈലിങ് ഉല്‍പന്നങ്ങളുടെ അമിതോപയോഗം

ജെല്‍സ്, ഹെയര്‍സ്‌പ്രേ തുടങ്ങിയ ഹെയര്‍സ്റ്റൈലിങ് ഉല്‍പന്നങ്ങളുടെ അമിതോപയോഗം മുടികൊഴിച്ചിലിനുള്ള കാരണമായേക്കാം. ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചശേഷം മുടി ചീകുമ്പോള്‍ അത് കൊഴിയാനുള്ള സാധ്യത കൂടുന്നു.

6, എണ്ണ ഉപയോഗിക്കാത്തത്

പ്രകൃതിദത്തമായ എണ്ണ ഉപയോഗിക്കാത്തത് മുടി കൊഴിയാനുള്ള കാരണമാകും. വെളിച്ചെണ്ണ പോലെ ഏതെങ്കിലും പ്രകൃതിജന്യ എണ്ണ മുടിയില്‍ തേക്കുന്നത് നല്ലതാണ്. ഒരു എണ്ണയും തേക്കാതിരിക്കുന്നത് മുടി വരളാനും കാലക്രമേണ കൊഴിയാനും കാരണമാകും. ആഴ്‌ചയില്‍ രണ്ടുതവണയെങ്കിലും എണ്ണ തേച്ചു കുളിക്കണം. ഇതുവഴി തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിക്കുകയും, മുടിയിഴകള്‍ക്കു കൂടുതല്‍ കരുത്തേകുകയും ചെയ്യുന്നു.

7, ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നത്

ഉച്ചഭക്ഷണം സ്ഥിരമായി കഴിക്കാതിരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് എത്ര പേര്‍ക്ക് അറിയാം. മുടിയുടെ ശരിയായ ആരോഗ്യത്തിന് പ്രോട്ടീന്‍ ആവശ്യമാണ്. ഇത് ഉച്ചഭക്ഷണത്തിനൊപ്പമുള്ള മല്‍സ്യം, ബീന്‍സ്, മുട്ട എന്നിവയിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. പ്രോട്ടീന്റെ കുറവ് മുടി വളര്‍ച്ച കുറയ്‌ക്കുന്നു. മുടികൊഴിച്ചിലിനും ഇത് കാരണമാകുന്നു.