ഏറ്റവും അപകടകാരികളായ പ്രാണികളിലൊന്നാണ് കൊതുക്. കൊതുകിനെ എങ്ങനെ നിയന്ത്രിക്കണമെന്ന് പലർക്കും ഇപ്പോഴും അറിയില്ല.വീട്ടിൽ കൊതുക് വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നോ.

1.വെള്ളം കെട്ടി കിടക്കാന്‍ അനുവദിക്കാതിരിക്കുക. ഉദാഹരണത്തിന് ചിരട്ട, മുട്ടത്തോട്, ടയര്‍, ചെറിയ കുഴികള്‍ തുടങ്ങിയവയില്‍ മഴവെള്ളം നിറഞ്ഞാല്‍ കൊതുകുകള്‍ അതില്‍ മുട്ടയിടും. 

2.കൊതുകുവല ഉപയോഗിക്കുക.

3. അടുത്ത് കുളങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ കൊതുകിനെ ആഹാരമാക്കുന്ന ഗമ്പൂസിയ, ഗപ്പി മുതലായ മത്സ്യങ്ങളെ (larvivorous fishes) വളര്‍ത്തുന്നത് നല്ലതാണ്. 

4. തുമ്പികള്‍ ധാരാളമുള്ള പ്രദേശത്തും കൊതുകു ശല്യം കുറയും. കാരണം തുമ്പിയുടെ ഇഷ്ട ആഹാരമാണ് കൊതുക്. 

5. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍, ഓടകള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളിൽ കീടനാശിനികള്‍ തളിക്കുക. 

6. വീടിന്റെ വാതിലുകളും ജനലുകളും വയര്‍ മെഷ് കൊണ്ട് മറക്കുക. ഇത് കൊതുക് പ്രവേശിക്കുന്നത് തടയും. 

7. കൊതുകു തിരികളും അതിനു സമാനമായ ഉപകരണങ്ങളും ഫലവത്താണെങ്കിലും നമുക്ക്‌ പാര്‍ശ്വഫലങ്ങളും രോഗങ്ങളും ഉണ്ടാകാന്‍ കാരണമാകും. അതിനാല്‍ അവയുടെ ഉപയോഗം പരമാവധി കുറക്കുക. ഉപയോഗിക്കുകയാണെങ്കില്‍ കുറെ സമയം മുറിയുടെ വാതിലും ജനലുകളും അടച്ചിടുന്നത് ഒഴിവാക്കണം.