മിച്ചിഗണ്‍: ഒന്‍പതു വയസുള്ള സ്വന്തം കുട്ടിക്ക് വാക്സിനേഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയ്ക്ക് ജയില്‍വാസം. അമേരിക്കയിലെ മിച്ചിഗനിലെ റെബേക്ക ബ്രഡോയ്ക്കാണ് കുട്ടിക്ക് വാക്സിനേഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്. ഏഴ് ദിവസമാണ് ഇവര്‍ക്ക് ജയിലില്‍ കഴിയേണ്ടത്.
കഴിഞ്ഞ വര്‍ഷം കുട്ടിക്ക് വാക്സിനേഷന്‍ നല്‍കണമെന്ന കോടതിയുടെ ഉത്തരവ് ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് അവസാനിച്ചത്. കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് കോടതി അലക്ഷ്യത്തിന് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. മതപരമായ വിശ്വാസങ്ങളെ തുടര്‍ന്നാണ് യുവതി കുട്ടിക്ക് വാക്സിനേഷന്‍ നല്‍കാന്‍ വിസമ്മിച്ചത്. എന്നാല്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് ജെയിംസ് ഹോണ്‍ തന്‍റെ മകന് വാസിനേഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിങ്ങള്‍ക്ക് കുട്ടിയോട് ഉള്ള സ്നേഹം മനസിലാകുന്നു എന്നും എന്നാല്‍ നിങ്ങളുടെ കുട്ടിക്ക് രണ്ട് രക്ഷകര്‍ത്താക്കള്‍ ഉണ്ട് എന്ന് മറക്കരുതെന്നും കോടതി യുവതിയോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ അച്ഛന്‍റെ കസ്റ്റഡയില്‍ വിട്ടുകൊടുത്ത കോടതി കുട്ടിക്ക് വാക്സിനേഷന്‍ നല്‍കാനും ആവശ്യപ്പെട്ടു. അമേരിക്കകയിലെ മിച്ചിഗണില്‍ സ്കൂളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ നിര്‍ബന്ധമായും വിദ്യാഭ്യാസ സെഷനില്‍ പങ്കെടുക്കണം. ഈ സെഷനിലൂടെ കുട്ടികള്‍ക്ക് വാസിനേഷന്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും.
