തെ​റ്റായ ഭ​ക്ഷ​ണ​ശൈ​ലി, ക​ടു​ത്ത മാ​ന​സിക സ​മ്മർ​ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിയ്ക്ക് കാരണമാകുന്നത്. എ​രി​വ്, പു​ളി, മ​സാല എ​ന്നി​വ​യു​ടെ അ​മിത ഉ​പ​യോ​ഗം, പ​ഴ​കിയ മ​ത്സ്യ​വും മാം​സ​വും എ​ന്നിവ അ​സി​ഡി​റ്റി വർ​ദ്ധി​ക്കാൻ കാ​ര​ണ​മാ​കും. അ​മി​ത​മായ മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും ചി​ല​രിൽ അ​സി​ഡി​റ്റി ഉ​ണ്ടാ​ക്കാ​റു​ണ്ട്. 

അസിഡിറ്റി ഇപ്പോൾ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. തെ​റ്റായ ഭ​ക്ഷ​ണ​ശൈ​ലി, ക​ടു​ത്ത മാ​ന​സിക സ​മ്മർ​ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിയ്ക്ക് കാരണമാകുന്നത്. എ​രി​വ്, പു​ളി, മ​സാല എ​ന്നി​വ​യു​ടെ അ​മിത ഉ​പ​യോ​ഗം, പ​ഴ​കിയ മ​ത്സ്യ​വും മാം​സ​വും എ​ന്നിവ അ​സി​ഡി​റ്റി വർ​ദ്ധി​ക്കാൻ കാ​ര​ണ​മാ​കും. അ​മി​ത​മായ മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും ചി​ല​രിൽ അ​സി​ഡി​റ്റി ഉ​ണ്ടാ​ക്കാ​റു​ണ്ട്. ആ​ഹാ​രം ക​ഴി​ഞ്ഞ​യു​ട​നെ​യു​ള്ള ഉറ​ക്കവും നല്ല ശീലമല്ല. 

അസിഡിറ്റി പ്രശ്നമുള്ളവർ ദി​വ​സ​വും ഒരു കപ്പ് പാൽ കുടിക്കുന്നത് ഏറെ നല്ലതാണ്. പാലിലെ പ്രോട്ടീൻ അൾസറിനെ സുഖപ്പെടുത്തും. പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നൽകുന്നുണ്ടെന്നു പറയാം. എന്നാൽ പാലിന്റെ അളവ് അധികമാകരുത്. ഇ​ഞ്ചി ക​ഴി​ക്കു​ന്ന​ത് ദ​ഹ​നം സു​ഗ​മ​മാ​ക്കി അ​സി​ഡി​റ്റി ത​ട​യും. ഉ​റ​ങ്ങു​ന്ന​തി​ന് ര​ണ്ട് മ​ണി​ക്കൂർ മുൻപെങ്കിലും ഭ​ക്ഷ​ണം ക​ഴി​ക്കാൻ ശ്രമിക്കണം.അസിഡിറ്റി തടയാൻ പ​ഴം, ത​ണ്ണി​മ​ത്തൻ,​വെ​ള്ള​രി​ക്ക എന്നിവ ധാരാളം കഴിക്കാം. 

എന്നാൽ ‌പാൽ കുടിച്ചു കഴിയുമ്പോൾ അസ്വാസ്ഥ്യം അനുഭവപ്പെടുന്നവർ പാൽ ഒഴിവാക്കണം. ലാക്ടോസ് ഇൻടോളറൻസും ഈ അസ്വസ്ഥതയ്ക്കു കാരണമാകാം. പാൽ മാത്രമല്ല, കഴിച്ചശേഷം അസ്വസ്ഥതയുണ്ടാക്കുന്ന ഏത് ആഹാരവും അൾസർ— അസിഡിറ്റി രോഗികൾ ഒഴിവാക്കണം. അസിഡിറ്റിയുള്ളവർ ധാരാളം പച്ചക്കറി പഴവർ​ഗങ്ങൾ കഴിക്കുന്നത് ശീലമാക്കുക.