എല്ലാ പ്രായത്തിലുമുള്ള മരണ നിരക്ക് പരിശോധിക്കുമ്പോഴും ഫലം ഏകദേശം ഒരു പോലെ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകന്‍ ഡോ. ഡേവിഡ് ഷാരോ പറയുന്നു. ഇതില്‍ തന്നെ കാഴ്ചയില്‍ ഒരുപോലിരിക്കുന്ന സരൂപ ഇരട്ടകള്‍ക്ക് അങ്ങനെയല്ലാത്ത ഇരട്ടകളെക്കാളും പിന്നെയും ആയുസ്സ് കൂടുതല്‍ കിട്ടാറുണ്ടത്രെ. ലോകത്ത് ഏറ്റവും കൂടുതല്‍ ഇരട്ടകളുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്ന ഡാനിഷ് ട്വിന്‍ രജിസ്ട്രിയുടെ സഹായത്തോടെയാണ് പഠനം നടത്തിയത്.

1870 മുതല്‍ 1900 വരെയുള്ള കാലഘട്ടത്തില്‍ ഡെന്മാര്‍ക്കില്‍ ജനിച്ച 2,932 ഇരട്ടകളെയാണ് പഠന വിധേയമാക്കിയത്. ഇവരുടെ പ്രായവും മരണസമയത്തെ വയസും ഡെന്മാര്‍ക്കിലെ മുഴുവന്‍ ജനസംഖ്യയുമായി താരതമ്യം ചെയ്താണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.