എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. ദിവസവും ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. ഏലയ്ക്ക വെള്ളം ദിവസവും കുടിച്ചാൽ ജലദോഷം, തൊണ്ട വേദന എന്നിവ ഇല്ലാതിരിക്കാൻ സഹായിക്കും.

ഏലയ്ക്ക ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. ദിവസവും ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. ഏലയ്ക്ക വെള്ളം ദിവസവും കുടിച്ചാൽ ജലദോഷം, തൊണ്ട വേദന എന്നിവ ഇല്ലാതിരിക്കാൻ സഹായിക്കും. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. പ്രതിരോധശേഷി വെറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

വെറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഹൃദ്രോ​ഗങ്ങളെ തടയാൻ ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. ഏലയ്ക്ക വെള്ളം ഉയർന്ന രക്തസമ്മർദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാൻ സഹായിക്കും. ലെെം​ഗികശേഷി കൂട്ടാൻ ഏറ്റവും നല്ലതാണ് ഏലയ്ക്ക.

പുരുഷന്മാർ ഉറപ്പായും ഏലയ്ക്ക വെള്ളം കുടിക്കണം. കാരണം ബീജങ്ങളുടെ എണ്ണം വർദ്ധിക്കാൻ ഏലയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് ഏലയ്ക്കാവെള്ളം. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ത്വക്ക് രോ​ഗങ്ങൾ നിയന്ത്രിക്കാൻ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.