വെള്ളം കുടിക്കുന്നതിലൂടെ കിഡ്നിയുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താം. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാനാകും. 

വെള്ളം കുടിക്കാൻ പലർക്കും മടിയാണ്. വെള്ളം കുടിക്കുന്നത് ശരീരത്തെ ജലമയമാക്കാന്‍ സഹായിക്കുന്നു. ജലം എന്നത് എല്ലായ്പ്പോഴും ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ശരീരത്തെ ജലീകരിക്കാന്‍ സഹായിക്കുന്നത് വെള്ളമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനത്തിനും ജലം ശരീരത്തില്‍ അത്യന്താപേക്ഷിതമാണ്. വെള്ളം എത്രത്തോളം കുടിക്കുന്നുവോ അത്രത്തോളം ശരീരത്തിന് നല്ലതാണ്. ശരീരത്തിൽ വെള്ളം കുറയുന്നതോടെ നിർജ്ജലീകരണം രൂക്ഷമാകുന്നു.

മൂത്രത്തിന്റെ അളവ് കുറയുക വളരെയധികം ദാഹം തോന്നുക, ചുണ്ടും നാവും വരളുക, ചർമ്മം വരളുക, വിയർക്കാതിരിക്കുക, തലവേദന, ഓർമ്മക്കുറവ്, വളരെയധികം ക്ഷീണവും തളർച്ചയും ഉണ്ടാകുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ അവസ്ഥകൾ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. നിർജ്ജലീകരണം രൂക്ഷമാകുന്നതോടെ താങ്ങാനാവാത്ത തളര്‍ച്ചസംഭവിക്കും. 

കിഡ്നിയുടെ പ്രവർത്തനത്തിനും ജലം അത്യന്താപേക്ഷിതമാണ്. കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ കിഡ്നിയുടെ പ്രവര്‍ത്തനത്തെ
മെച്ചപ്പെടുത്താം. കിഡ്നിയില്‍ ലവണങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയുന്നതിലൂടെ കിഡ്നി സ്റ്റോണ്‍ സാധ്യത കുറയ്ക്കുന്നു. വെള്ളം കുടിക്കുന്നത് ത്വക്കിന് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ചർമ്മത്തിന് കൂടുതൽ തിളക്കമുണ്ടാകും. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ദഹനസംബന്ധമായ അസുഖങ്ങൾ നിയന്ത്രിക്കാൻ ധാരാളം വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാനാകും.