ഒാറഞ്ചിനെക്കാളും ഒാറഞ്ചിന്റെ തൊലിയ്ക്കാണ് ഏറ്റവും കൂടുതൽ ഗുണങ്ങളുള്ളത്. പലരും ഒാറഞ്ചിന്റെ തൊലി കളയുകയാണ് ചെയ്യാറുള്ളത്. ഒാറഞ്ചിന്റെ തൊലി കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ.
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഒാറഞ്ച്. എന്നാൽ ഒാറഞ്ചിനെക്കാളും ഒാറഞ്ചിന്റെ തൊലിയ്ക്കാണ് ഏറ്റവും കൂടുതൽ ഗുണങ്ങളുള്ളത്. പലരും ഒാറഞ്ചിന്റെ തൊലി കളയുകയാണ് ചെയ്യാറുള്ളത്. ഒാറഞ്ചിന്റെ തൊലി കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. ക്യാൻസർ തടയാൻ ഒാറഞ്ചിന്റെ തൊലിയ്ക്ക് സാധിക്കും. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് ഒാറഞ്ചിന്റെ തൊലി. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഒാറഞ്ചിന്റെ തൊലി.
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഹെസ്‌പെരിഡിന്‍ എന്ന മൂലകം ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ കാരണമാകുന്നു. ഓറഞ്ചിന്റെ തൊലി മാത്രമല്ല ഒാറഞ്ചും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.ദഹനം എളുപ്പമാക്കാൻ ഒാറഞ്ചിന്റെ തൊലി ഏറെ നല്ലതാണ്. ഓറഞ്ച് തൊലിയിലെ സിട്രസ് കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇതുവഴി ദഹനം എളുപ്പമാകും. വയറിലെ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു. മലവിസര്‍ജനം കൃത്യമായി നടത്താന്‍ സഹായിക്കും.
അസിഡിറ്റി ഉള്ളവര്‍ക്കും വയറിലെ എരിച്ചിലിനും ഓറഞ്ച് തൊലി നല്ല മരുന്നാണ്. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാൻ ഒാറഞ്ച് തൊലി നല്ലതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഇവ ശരീരത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിവുള്ളതാണ്. പ്രമേഹമുള്ളവർ നിർബന്ധമായും ഒാറഞ്ച് കഴിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഒാറഞ്ചിന്റെ തൊലി സഹായിക്കും.
ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ ഒാറഞ്ച് കഴിക്കുന്നത് ഗുണം ചെയ്യും. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ഒാറഞ്ച്. പല്ലിന് കൂടുതൽ തിളക്കം കിട്ടാൻ ഒാറഞ്ചിന്റെ തൊലി പൗഡർ രൂപത്തിൽ പൊടിച്ച് ദിവസവും രാവിലെ പല്ല് തേയ്ക്കുക. പല്ലിന് കൂടുതൽ തിളക്കവും ബലവും കിട്ടാൻ ഒാറഞ്ചിന്റെ തൊലി ഏറെ നല്ലതാണ്.
