1, വിടരുന്ന കൃഷ്‌ണമണി - പ്രണയിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന ഒന്നാണ് കണ്ണിലെ കൃഷ്‌ണമണി വികസിക്കുന്നത്. നാഡീവ്യവസ്ഥയിലുണ്ടാകുന്ന ഉത്തേജനം മൂലമാണ് കൃഷ്‌ണമണി വികസിക്കുന്നതെന്ന് വിദഗ്ദ്ധ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
2, ചെറിയ അസുഖകരമായ അവസ്ഥ- പ്രണയം ഒരു രോഗമാണെന്ന് ചിലര്‍ കളിയാക്കി പറയാറുണ്ട്. എന്നാല്‍ പ്രണയിക്കുന്നവരില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചെറിയ അസുഖകരമായ അവസ്ഥ ഉണ്ടാകാറുണ്ട്. സ്‌ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ പ്രവര്‍ത്തനമാണ് ഇതിന് കാരണം.
3, ശരീരത്തിന് കൂടുതല്‍ കരുത്തേകുന്നു- പ്രണയം ശരീരത്തിന് ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കുന്നു. ഒരു കമിതാവിനെ കണ്ടെത്തി കഴിഞ്ഞാല്‍, താന്‍ ലോകം കീഴടക്കിയെന്ന ഭാവമായിരിക്കും ചിലര്‍ക്ക്. ശാരീരികമായി കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കാനുള്ള കാരണം ഓക്‌സിടോസിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നതുമൂലം ഉണ്ടാകുന്ന ഹിസ്റ്റീരിക്കല്‍ സ്‌ട്രങ്‌ത് എന്ന പ്രതിഭാസമാണെന്ന് ശാസ്‌ത്രീയമായ പഠനങ്ങള്‍ പറയുന്നു.
4, നിങ്ങളുടെ ശബ്ദം ഉച്ചത്തിലാകുന്നു- പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്നവരില്‍ സംഭവിക്കുന്ന ഒരു മാറ്റമാണിത്. പൊതുവെ പതുക്കെ സംസാരിക്കുന്നവരാണെങ്കില്‍ കൂടി, ശബ്ദം ഉയരുന്നു.
5, ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ദ്ധിക്കുന്നു- പ്രണയത്തിന്റെ തുടക്കനാളുകളിലാണ് ഇത് സംഭവിക്കുന്നത്. പുരുഷന്‍മാരിലും സ്‌ത്രീകളിലും കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നു. അതേപോലെ പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് പുരുഷന്‍മാരിലും സ്‌ത്രീകളിലും വര്‍ദ്ധിക്കുന്നു.
6, പുരുഷന്‍മാരുടെ അസ്ഥികള്‍ക്ക് ബലം വര്‍ദ്ധിക്കും- പ്രണയിക്കുന്ന പുരുഷന്‍മാരുടെ അസ്ഥികള്‍ക്കും പേശികള്‍ക്കും ബലം വര്‍ദ്ധിക്കുമെന്ന് യുസിഎല്‍എ പഠനത്തില്‍ പറയുന്നു.
7, ഉറക്കം നഷ്‌ടമാകുന്നു- പ്രണയം കൊടുമ്പിരികൊള്ളുമ്പോള്‍ ഉറക്കം നഷ്‌ടമാകുക സ്വാഭാവികമാണ്. പ്രണയം കാരണം രാവിലെയും വൈകിട്ടും കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. ഇതാണ് രാത്രി ഉറക്കം നഷ്‌ടപ്പെടാന്‍ കാരണമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
8, ക്രിയേറ്റിവിറ്റി വര്‍ദ്ധിക്കുന്നു- എഴുത്തുകാരനോ, ചിത്രകാരനോ ആയ ഒരാള്‍ പ്രണയിച്ചു തുടങ്ങുമ്പോള്‍, അയാളുടെ ക്രിയാത്മകത വര്‍ദ്ധിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
