ബ്രിട്ടീഷ് രാജ്ഞിയുടെ വ്യക്തിഗത വിവരങ്ങള്‍ അറിയാന്‍ ആര്‍ക്കും ഒരു കൗതുകമുണ്ടാകും? അവരുടെ ദിനചര്യ, ഭക്ഷണശീലം, വസ്‌ത്രധാരണം എന്നിവയെക്കുറിച്ചൊക്കെയുള്ള വിവരങ്ങള്‍ ആരിലും കൗതുകമുണര്‍ത്തുന്നതാണ്. ഇവിടെയിതാ, ബ്രിട്ടീഷ് രാജ്ഞിയുടെ ഭക്ഷണശീലത്തെക്കുറിച്ച് ബെക്കിങ്ഹാം കൊട്ടാരത്തിലെ ചീഫ് ചെഫിന്റെ വെളിപ്പെടുത്തലാണ് വൈറലായിരിക്കുന്നത്. ഒരു സാഹചര്യത്തിലും രാജ്ഞി കഴിക്കാത്ത ഒരു ഭക്ഷണമുണ്ടെന്നാണ് കോസ്‌മോപൊളിറ്റ്യന്‍ എന്ന ന്യൂസ് പോര്‍ട്ടല്‍ പറയുന്നത്. വെളുത്തുള്ളി ചേര്‍ത്ത ഒരു ഭക്ഷണവും രാജ്ഞി കഴിക്കില്ലെന്നാണ് ഏറെക്കാലം കൊട്ടാരത്തിലെ ചീഫ് ചെഫായിരുന്ന ഡാരന്‍ ഒ ഗ്രാഡി പറയുന്നത്. വെളുത്തുള്ളിയുടെ മണം കേള്‍ക്കുന്നത് പോലും രാജ്ഞിക്ക് ഇഷ്‌ടമല്ല. അതേസമയം രാജ്ഞി എല്ലാദിവസവും കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നത് ഡാര്‍ക്ക് ചോക്ലേറ്റാണ്. ഇത് കൊട്ടാരത്തില്‍ത്തന്നെ തയ്യാറാക്കണമെന്നും നിര്‍ബന്ധമുണ്ട്. ഒറ്റയിരുപ്പില്‍ വലിയൊരു ബാര്‍ ചോക്ലേറ്റ് രാജ്ഞി കഴിച്ചുതീര്‍ക്കന്നത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ഡാരന്‍ ഒ ഗ്രാഡി പറയുന്നു.