പേന കൊണ്ട് എഴുതാന്‍ മനുഷ്യനെ പഠിപ്പിച്ച അല്ലാഹു എന്ന പരാമര്‍ശത്തോടെ ഫേസ്ബുക്കില്‍ പെരുന്നാള്‍ ആശംസാ പോസ്റ്റിട്ട ചിന്താ ജെറോം പുലിവാല്‍ പിടിച്ചു. ഇതേത്തുടര്‍ന്ന് ഫേസ്ബുക്കിലും മറ്റും ചിന്താ ജെറോമിനെതിരെ വ്യാപകമായ ട്രോള്‍ ആണ് വരുന്നത്. കഴിഞ്ഞ ദിവസം ജി എസ് പ്രദീപ് ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ അതേപോലെ കോപ്പി ചെയ്‌തതും ചിന്തയ്‌ക്ക് വിനയായി മാറി. വ്യാപകമായി ട്രോളുകള്‍ വന്നതോടെ ചിന്താ ജെറോം വിശദീകരണ കുറിപ്പുമായി രംഗത്തെത്തുകയായിരുന്നു.

ചിന്താ ജെറോമിന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്

പേന കൊണ്ടെഴുതാന്‍ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹു വിന്റെയും പ്രവാചകനായ നബി സലല്ലാഹു അലൈവസല്ലത്തിന്റെയും നാമധേയത്തില്‍ 'എല്ലാ മനുഷ്യ സ്‌നേഹികള്‍കും സമഗ്രവും, പവിത്രവും, സാന്ദ്രവുമായ ഒരായിരം പെരുന്നാളാശംസകള്‍... ഈദ് മുബാറക്!

ആദ്യ പോസ്റ്റ് വിവാദമായപ്പോള്‍ ഇട്ട വിശദീകരണ പോസ്റ്റ്

'
പേന 'എന്ന വാക്കിനു വിശാല അര്‍ത്ഥത്തില്‍ വാക്ക്, അറിവ്, ആക്ഷരം എന്ന് കൂടി ഉണ്ടല്ലോ. വായിക്കാനും വ്യാഖ്യാനികാനും ഉള്ള ജനാധിപത്യത്തിലെ സ്വാതന്ത്ര്യം ആണല്ലൊ പുരോഗമന ആശയങ്ങളുടെ ശക്തി. വിമര്‍ശിക്കുന്നവര്‍ക്ക് അത് ആകാം. ക്രീയാത്മകം ആയ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുക തന്നെ ചെയ്യും. മുന്‍വിധികള്‍ ഇല്ലാതെ അറിവിന്റെ ലോകത്തെ വായന ആരംഭിക്കുന്നടുത്തു വര്‍ഗ്ഗീയതയുടെ മരണവും ആരംഭിക്കും.