Asianet News MalayalamAsianet News Malayalam

ഈ മഴയത്ത് ചില മുൻകരുതലുകളെടുക്കാം

  • ഈ മഴക്കാലത്ത് പലതരത്തിലുള്ള രോ​ഗങ്ങൾ പിടിപ്പെടാം. അത് കൊണ്ട് തന്നെ ചില മുൻകരുതലുകളെടുത്താൽ അസുഖങ്ങളിൽ നിന്ന് രക്ഷനേടാം. 
common monsoon diseases prevention tips
Author
Trivandrum, First Published Aug 16, 2018, 12:21 PM IST

ഈ മഴക്കാലത്ത് പലതരത്തിലുള്ള രോ​ഗങ്ങൾ പിടിപ്പെടാം. മഴക്കാല രോഗങ്ങൾ പൊതുവെ രണ്ടു വിധത്തിലാണ് കണ്ടുവരുന്നത്. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളും, കാറ്റിലൂടെ പകരുന്ന രോ​ഗങ്ങളും. മുഖ്യമായും ഇക്കാലത്ത് കണ്ടുവരുന്ന രോഗങ്ങൾ മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് -എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ഫ്‌ളൂ, ചിക്കൻഗുനിയ തുടങ്ങിയവയാണ്. മഴക്കാലത്ത് അസുഖങ്ങളിൽ നിന്ന് രക്ഷനേടാൻ ചില മുൻകരുതലുകൾ നിർബന്ധമായും എടുക്കണം. 

മുൻകരുതലുകൾ

1. കുട, റെയ്ൻ കോട്ട്, ഷൂ എന്നിവ നിർബന്ധമാക്കുക.

2. ചൂടുവെള്ളമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം ഉപയോഗിക്കുക. ചൂടുവെള്ളം രോഗാണുക്കളെ ചെറുക്കുകയും ജലദോഷം കുറക്കുകയും ചെയ്യും.

3. ശരീരം, വസ്ത്രം, ഭക്ഷണം, വീട്, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കുക.

4. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക. കൂടുതൽ വെള്ളം കുടിക്കുക. വിഷാംശങ്ങൾ മൂത്രമൊഴിച്ച് പോകാൻ ഇത് നല്ലതാണ്.

5. പോഷകാഹാരങ്ങൾ കഴിക്കുക.

6. രോഗിയുമായി നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.

7. വെള്ളം കെട്ടി നിൽക്കുന്നത് നശിപ്പിക്കുക. അതിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. അതിൽ മീൻ വളർത്തിയാൽ അവ ആ മുട്ടകൾ തിന്നുകൊള്ളും.

8. ദൂരയാത്രകൾ ഒഴിവാക്കുക.

9. പഴയതും തുറന്നുവെച്ചതുമായ ഭക്ഷണം കഴിക്കരുത്.

10. തോട്ടിലും അഴുക്കുവെള്ളത്തിലും കുളിക്കുന്നതും കാൽ കഴുകുന്നതും ഒഴിവാക്കുക. അത് പോലെ ചെരിപ്പിടാതെ നടക്കരുത്.

Follow Us:
Download App:
  • android
  • ios