ലണ്ടന്‍: ഒമ്പത് വര്‍ഷം നീണ്ട പഠനത്തിന്റെ ഭാഗമായി കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവാകുന്ന കണ്ടു പിടിത്തവുമായി ശാസ്ത്രജ്ഞര്‍. പഞ്ചസാരയുടെ ഉപയോഗം കാന്‍സര്‍ സെല്ലുകളുടെയും ട്യൂമറിന്റെ വളര്‍ച്ചയെ സഹായിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
വ്‌ളാംസ് ഇന്‍സ്റ്റിയൂട്ട് വൂര്‍ ബയോ ടെക്‌നോളജി(വി.ഐ.ബി), കാത്തോലിക്കേ യൂണിവേഴ്‌സിറ്റി ലിയുവന്‍, വൃജേ യൂണിവേഴ്‌സിറ്റി ബ്രുസല്‍(വി.യു.ബി) എന്നിവയിലെ നിരവധി ശാസ്ത്രജ്ഞന്‍മാര്‍ ചേര്‍ന്ന് ഒമ്പത് വര്‍ഷമായി നടത്തിയ ഗവേഷണത്തിലാണ് വൈദ്യശാസ്ത്രത്തിന് വഴിത്തിരിവായ കണ്ടു പിടിത്തം നടത്തിയത്.
പഞ്ചസാര കാന്‍സര്‍ സെല്ലുകളെ പെട്ടെന്ന് അപകടാവസ്ഥയിലാക്കുമെന്നും ട്യൂമറിനെ വളര്‍ത്തുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടുപിടിത്തം കാന്‍സര്‍ ചികിത്സയുടെ ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാകുമെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ഇത് സഹായകമാകുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
രോഗികളില്‍ ഭക്ഷണ ക്രമങ്ങളില്‍ മാറ്റം വരുത്തി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പഞ്ചസാര അപടകാരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പഞ്ചസാര കുറയ്ക്കുന്നതിനായി കൃത്യമായി ഭക്ഷണം ക്രമീകരിച്ചാല്‍ കാന്‍സര്‍ രോഗത്തിന്റെയും ട്യൂമറിന്റെയും വളര്‍ച്ചാ വേഗം കുറയ്ക്കാന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
