മെല്‍ബണ്‍: കൗമാരക്കാരിലെ ഗര്‍ഭധാരണം നിയന്ത്രിക്കാന് ഏര്‍പ്പെടുത്തിയ പദ്ധതി പാളിയതോടെ ഒരു നാട്ടില്‍ ഗര്‍ഭിണികളുടെ എണ്ണം ഇരട്ടിയായി. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലാണു സംഭവം. പരീക്ഷണം നടത്തിയ പെണ്‍കുട്ടികള്‍ക്കിടയില്‍ പരീക്ഷണം നടത്താത്തവരെ അപേക്ഷിച്ചു ഗര്‍ഭിണികളുടെ എണ്ണം കൂടുന്നു. മാജിക് ഡോള്‍ എന്ന ഉപകരണമാണു കൗമാരക്കാര്‍ക്കു പരീക്ഷണത്താനായി നല്‍കിയത്.
ഒരു കുഞ്ഞിനെ പരിപാലിക്കുന്ന തരത്തിലുള്ള എല്ലാ പ്രവര്‍ത്തികളും മാജിക് ഡോളുപയോഗിച്ച് പെണ്‍കുട്ടികള്‍ ചെയ്യണം. വസ്ത്രമാറ്റുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി എല്ലാ പ്രവര്‍ത്തികളും മാജിക് ഡോള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളെ കൊണ്ട് ചെയ്യിച്ചു.
നേരത്തെ അമ്മയാകുന്നതു കൊണ്ടുള്ള പ്രയോഗിക ബുദ്ധിമുട്ടുകള്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കു മനസിലാക്കി കൊടുക്കുകയും ഇതുവഴി ഗര്‍ഭധാരണം വൈകിപ്പിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. വെര്‍ച്വാല്‍ പേരന്റിങ് എന്നു വിളിക്കുന്നു ഈ പ്രോഗ്രാം അമേരിക്കയടക്കം 89 രാജ്യങ്ങളില്‍ പരീക്ഷിച്ചു.
എന്നാല്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പ്രോഗ്രാം വന്‍ പരാജയമായി. പരീക്ഷണത്തിനുണ്ടായിരുന്ന 8 ശതമാനം പെണ്‍കുട്ടികളും 20 വയസിനു മുമ്പ് ഒരുതവണയെങ്കിലും പ്രസവിച്ചു കഴിഞ്ഞു. 9 ശതമനം പേര്‍ അബോര്‍ഷനു വിധേയരായി. എന്നാല്‍ ഈ പ്രോഗ്രാമില്‍ പങ്കെടുക്കാത്തവരില്‍ 4 ശതമാനം പേര്‍ മാത്രമാണു 20 വയസിനു മുമ്പ് പ്രസവിച്ചത്.
