കട്ടൻചായ കുടിക്കാൻ ആഗ്രഹമില്ലാത്തവർ ഉണ്ടെങ്കിൽ അറിഞ്ഞിരിക്കുക, ഗ്രീൻടീ പോലെ തന്നെ അമിതവണ്ണം തടയാൻ കട്ടൻചായ സഹായിക്കും. പുതിയ പഠനങ്ങളിലാണ് ഇത് പറയുന്നത്. കട്ടൻചായയിൽ കാണുന്ന പോളിഫിനോൾസ് എന്ന രാസവസ്തു കരളിന്‍റെ ഉൗർജപോഷണത്തിൽ മാറ്റംവരുത്തുന്നുവെന്നാണ് പുതിയ കണ്ടെത്തൽ.
നേരത്തെ ഗ്രീൻടീയാണ് ഇൗ പ്രവർത്തനത്തിൽ കട്ടൻചായയേക്കാൾ ഫലപ്രദം എന്നായിരുന്നു വിലയിരുത്തിയത്. എന്നാൽ പ്രത്യേക സൂക്ഷ്മാണുവ്യവസ്ഥയിൽ കട്ടൻചായയും മികച്ച ആരോഗ്യദായകവും അമിതവണ്ണം തടയുന്നതുമാണെന്നാണ് കണ്ടെത്തൽ. കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ സൂസന്ന ഹെന്നിങ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്.

കട്ടന്‍ചായയും ഗ്രീൻടീയും വ്യക്തിയുടെ സൗഖ്യത്തിനും വളർച്ചക്കും സഹായിക്കുമെന്നും ഹെന്നിങ് പറഞ്ഞു. അമിത വണ്ണവും ഉയർന്ന പ്രമേഹവും ഉള്ളവരിലാണ് സംഘം പഠനം നടത്തിയത്. പഠനം യൂറോപ്പ്യൻ ജേർണൽ ഒാഫ് ന്യൂട്രീഷിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
