Asianet News MalayalamAsianet News Malayalam

എണ്ണമയമുള്ള ചർമ്മമാണോ? ഈ ഫേഷ്യലുകൾ ​ഗുണം ചെയ്യും

  • എണ്ണമയമുള്ള ചര്‍മ്മം കൂടുതല്‍ മൃദുലവും ഭംഗിയുള്ളതുമാക്കാന്‍ വീട്ടിലിരുന്ന്‌ തന്നെ ഫേഷ്യല്‍ ചെയ്യാം.
Facials  For People With Oil skin
Author
Trivandrum, First Published Jul 27, 2018, 6:18 PM IST

നിങ്ങളുടേത് എണ്ണമയമുള്ള ചര്‍മ്മമാണോ. എണ്ണമയമുള്ള ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ഇനി ബ്യൂട്ടി പാര്‍ലറുകളില്‍ പോയി കാശ്‌ ചെലവാക്കേണ്ട ആവശ്യമില്ല. എണ്ണമയമുള്ള ചര്‍മ്മം കൂടുതല്‍ മൃദുലവും ഭംഗിയുള്ളതുമാക്കാന്‍ വീട്ടിലിരുന്ന്‌ തന്നെ ഫേഷ്യല്‍ ചെയ്യാം. എല്ലാവരുടെയും വീട്ടിലും നാരങ്ങയും മുട്ടയും ഉണ്ടാകുമല്ലോ.

വീട്ടിലിരുന്ന്‌ നാരങ്ങയും മുട്ടയുടെ വെള്ളയും ഉപയോഗിച്ച്‌ ഫേഷ്യല്‍ ചെയ്യാന്‍ സാധിക്കും. എണ്ണമയം നിയന്ത്രിക്കാന്‍ നാരങ്ങ ഏറെ നല്ലതാണ്‌. മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ മുട്ടയുടെ വെള്ളയും സഹായകമാണ്‌. രണ്ട്‌ ടീസ്‌പൂണ്‍ മുട്ടയുടെ വെള്ളയും രണ്ട്‌ ടീസ്‌പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത്‌ നല്ല പോലെ കുഴയ്‌ക്കുക. ശേഷം ഇത്‌ മുഖത്തിടുക. 15 മിനിറ്റെങ്കിലും ഇവ മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം നല്ല പോലെ കഴുകുക. എല്ലാ ആഴ്‌ച്ചയും ചെയ്യാന്‍ ശ്രമിക്കുക. 

എണ്ണമയമുള്ള ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ മറ്റൊരു ഫേഷ്യല്‍ കൂടിയുണ്ട്‌. എല്ലാവരും വീട്ടില്‍ ഓറഞ്ച്‌ ഉപയോഗിക്കാറുണ്ടാകുമല്ലോ. ആദ്യം ഓറഞ്ചിന്റെ തൊലി ഉണക്കാന്‍ വയ്‌ക്കുക. നല്ല പോലെ ഉണങ്ങിയ ശേഷം പൗഡര്‍ രൂപത്തില്‍ പൊടിച്ചെടുക്കുക. ശേഷം തൈര്‌ ഉപയോഗിച്ചോ പാല്‍ ഉപയോഗിച്ചോ നല്ല പോലെ കുഴയ്‌ക്കുക. ശേഷം 15 മിനിറ്റ്‌ മുഖത്ത്‌ പുരട്ടുക. ആഴ്‌ച്ചയില്‍ രണ്ട്‌ ദിവസമെങ്കിലും ഇത്‌ ചെയ്യാം. ആഴ്‌ച്ചകള്‍ കൊണ്ട്‌ തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും. എണ്ണമയമുള്ള ചര്‍മ്മത്തിന്‌ ഏറെ നല്ലതാണ്‌ മുള്‍ട്ടാണി മിട്ടി. 

ചര്‍മ്മം കൂടുതല്‍ തിളങ്ങാനും നിറം വയ്‌ക്കാനും മുള്‍ട്ടാണി മിട്ടി ഏറെ നല്ലതാണ്‌. രണ്ട്‌ ടീസ്‌പൂണ്‍ മുള്‍ട്ടാണി മിട്ടി വെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്‌ക്കുക. ശേഷം 1 ടീസ്‌പൂണ്‍ നാരങ്ങ നീരും രണ്ട്‌ ടീസ്‌പൂണ്‍ വെള്ളരിക്ക ജ്യൂസും കുതിര്‍ത്ത മുട്ടാണിമിട്ടിയും ഒരുമിച്ച്‌ ചേര്‍ത്ത ശേഷം മുഖത്തിടുക. 15 മിനിറ്റെങ്കിലും ഇട്ടിരിക്കണം. തണുത്ത വെള്ളത്തിലോ ചെറുചൂട്‌ വെള്ളത്തിലോ മുഖം കഴുകാം. ആഴ്‌ച്ചയില്‍ മൂന്ന്‌ ദിവസമെങ്കിലും പുരട്ടാന്‍ ശ്രമിക്കുക. 

Follow Us:
Download App:
  • android
  • ios