അശ്ലീല ചിത്രങ്ങളും വീഡിയോയുമൊക്കെ കാണുന്നത് ഒരുതരം മാനസികരോഗമാണെന്നാണ് പൊതുവെ പറയാറുള്ളത്. മാനസികരോഗ വിദഗ്ദ്ധരായ ഡോക്‌ടര്‍മാര്‍ ഇത് ശരിവെക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അമേരിക്കയില്‍ ഉള്‍പ്പടെ പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതുമായ സംഭവങ്ങള്‍ ഏറിവരികയാണ്. ഇതിനെതിരെ ആദ്യം ബോധവല്‍ക്കരണം നടത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ശക്തമായ നടപടികളുമായി അമേരിക്കയില്‍ അധികൃതര്‍ രംഗത്തെത്തി. ഏതായാലും നൂതനമായ ഒരു സാങ്കേതികവിദ്യയുമായി എഫ് ബി ഐയും രംഗത്തെത്തിയിട്ടുണ്ട്. ആരെങ്കിലും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടാല്‍, അത് കണ്ടുപിടിക്കുന്ന വെബ്സൈറ്റാണ് എഫ് ബി ഐ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നിരവധി വെബ്സൈറ്റുകള്‍ക്കെതിരെ നടപടി എടുത്തിരുന്നു. എന്നാല്‍ എഫ് ബി ഐ അവതരിപ്പിച്ച പുതിയ വെബ് സംവിധാനം ഉപയോഗിച്ച് ഇത് കാണുന്നവര്‍ക്കെതിരെയും വെബ്സൈറ്റുകള്‍ക്കെതിരെയും കൂടുതല്‍ ഫലപ്രദമായ നടപടി വേഗത്തില്‍ കൈക്കൊള്ളാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.