ഓട്‌സ് കൊണ്ട് താരന്‍റെ ശല്യം ഇല്ലാതാക്കാം..

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. നല്ല കരുത്തുറ്റതും മനോഹരവുമായ തലമുടി കിട്ടിനായി പെണ്‍കുട്ടികള്‍ പല വഴികളും പരീക്ഷിക്കാറുണ്ട്. ചിലര്‍ക്ക് തലമുടി നേരത്തെ നരയ്ക്കാറുണ്ട്. ചിലര്‍ക്ക് താരന്‍റെ പ്രശ്നമുണ്ട്. 

താരനെ പ്രതിരോധിക്കാന്‍ കഴിയാത്തത് പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. താരനെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഓട്‌സ് കൊണ്ട് താരന്‍റെ ശല്യം ഇല്ലാതാക്കാം. നന്നായി പൊടിച്ച് ഓട്‌സും ബദാം ഓയിലും പാലും നല്ലത് പോലെ പേസ്റ്റ് രൂപത്തില്‍ മിക്‌സ് ചെയ്യുക. ഒട്ടും വെള്ളം ചേര്‍ക്കാതെ വേണം മിക്‌സ് ചെയ്യേണ്ടത്.

മുടി വൃത്തിയായി കഴുകിയ ശേഷം ഓട്‌സ് പാക്ക് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് താരനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒരു തവണ ഈ പാക്ക് ഉപയോഗിച്ചാല്‍ മതി. ഇത് തലയിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.