Asianet News MalayalamAsianet News Malayalam

ഈ ഏഴു ലക്ഷണങ്ങള്‍ ഉണ്ടോ?: നിങ്ങള്‍ക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത കുറവ്

helth news
Author
New Delhi, First Published Aug 2, 2016, 9:32 AM IST

സ്ത്രീകളിലെ അസാധാരണ ആര്‍ത്തവ പ്രശ്‌നങ്ങള്‍ വന്ധ്യതയുടെ ആദ്യകാല ലക്ഷണമാകാം. ആര്‍ത്തവ സമയത്തുണ്ടാകുന്ന അമിതമായ വേദന, രക്തശ്രാവം തുടങ്ങിയവയും ശ്രദ്ധിക്കുക.

സ്ത്രീകളില്‍ ക്രമമല്ലാത്ത ആര്‍ത്തവവും വന്ധ്യതയുടെ ലക്ഷണങ്ങളില്‍ പെടുന്നു. 

ആറു മാസം തുടര്‍ച്ചായി കുട്ടികള്‍ക്കു വേണ്ടി ശ്രമിച്ചിട്ടും ഒരു തവണ പോലും ഗര്‍ഭിണിയായില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുക. 

20 വയസിനു ശേഷം സ്ത്രീകളില്‍ അമിതമായി മുഖക്കുരു ഉണ്ടായാല്‍ വൈദ്യപരിശോധനയ്ക്കു വിധേയമാകുക.

പുരുഷന്മാരില്‍ വൃക്ഷണവീക്കം ഉണ്ടാകുന്നതും സൂക്ഷിക്കുക. 

ഉദ്ദരണപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന പുരുഷന്മാരില്‍ വന്ധ്യത സാധ്യത കൂടുതലാണ്ട്.

നീണ്ട ഇടവേളകളില്‍ ആര്‍ത്തവം ഉണ്ടാകുന്നതും ശ്രദ്ധിക്കുക.

Follow Us:
Download App:
  • android
  • ios