Asianet News MalayalamAsianet News Malayalam

മുഖക്കുരു മാറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ

കൗമാരക്കാരില്‍ വര്‍ധിച്ചുവരുന്ന പ്രശ്നമാണ് മുഖക്കുരു. ഹോർമോൺ വ്യതിയാനം കൊണ്ടും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾകൊണ്ടുമാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖക്കുരു മാറ്റാൻ സഹായിക്കുന്ന ചില പൊടിക്കെെകൾ എന്തൊക്കെയാണെന്ന് നോക്കാം. 

home remedies for remove pimples
Author
Trivandrum, First Published Jan 9, 2019, 12:53 PM IST

മുഖക്കുരു ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ഹോർമോൺ വ്യതിയാനം കൊണ്ടും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾകൊണ്ടുമാണ് പ്രധാനമായും മുഖക്കുരു ഉണ്ടാകുന്നത്. അൽപം ശ്രദ്ധിച്ചാൽ വളരെ പെട്ടെന്ന് മാറ്റാവുന്നതാണ് മുഖക്കുരു. മുഖക്കുരു മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ ഏതൊക്കെയാണെന്ന് നോക്കാം...

തേങ്ങ പാൽ...

വിറ്റാമിൻ സി ധാരാളം അടങ്ങിയ തേങ്ങ പാൽ മുഖക്കുരു മാറ്റാൻ നല്ലൊരു മരുന്നാണ്. മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള പാട് എന്നിവ അകറ്റാനും തേങ്ങ പാൽ സഹായിക്കുന്നു. ദിവസവും തേങ്ങ പാലിൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖത്തിടുന്നത് മുഖക്കുരു കുറയാൻ സഹായിക്കും. തേങ്ങ പാൽ ഉപയോ​ഗിച്ച് മുഖം കഴുകുന്നത് മുഖം തിളക്കമുള്ളതാക്കാൻ ​ഗുണം ചെയ്യും.

home remedies for remove pimples

വെള്ളം കുടിക്കുക...

മുഖക്കുരുവിന്റെ പ്രധാന ശത്രുവാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുകയും ചെറുചൂടുവെള്ളത്തിൽ ഇടയ്ക്കിടക്ക് മുഖം കഴുകുകയും ചെയ്യുന്നത് മുഖക്കുരുവിനെ ഫലപ്രദമായി ചെറുക്കും. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും. 

home remedies for remove pimples

തുളസിയിലയുടെ നീര്...

ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ എന്നന്നേക്കുമായി പുറത്താക്കുവാൻ സഹായകമാണ്. മുഖത്തു പുരട്ടി അരമണിക്കൂർ കഴിയുമ്പോൾ ഇളം ചൂടുവെളളത്തിൽ കഴുകുക. മുഖത്തെ രോ​മങ്ങൾ അകറ്റാനും തുളസിയിലയുടെ നീര് പുരട്ടുന്നത് ഏറെ നല്ലതാണ്. 

home remedies for remove pimples

ഐസ് ക്യൂബ്...

ഐസ് ക്യൂബിനെ നിസാരമായി കാണരുത്. മുഖം തിളക്കമുള്ളതാക്കാനും മുഖക്കുരു അകറ്റാനും ഏറ്റവും നല്ലതാണ്  ഐസ് ക്യൂബ് മസാജ്. ദിവസവും മൂന്ന് നേരം ഐസ്ക്യൂബ് മസാജ് ചെയ്യുന്നത് മുഖത്തെ ചർമ്മം ലോലമുള്ളതാക്കാനും സഹായിക്കും. 

home remedies for remove pimples

വെള്ളരിക്ക ജ്യൂസ്...

 വെള്ളരിക്ക ജ്യൂസിൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖത്ത് മസാജ് ചെയ്ത് നോക്കൂ. മുഖക്കുരു മാത്രമല്ല മറ്റ് പല ചർമ്മ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് വെള്ളരിക്ക ജ്യൂസ്. ഇതും അല്ലെങ്കിൽ വെള്ളരിക്കയുടെ നീര് മുഖത്ത് പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് കോട്ടൺ തുണി കൊണ്ട് തുടച്ച് മാറ്റുക. അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ കഴുകാം. 

home remedies for remove pimples

Follow Us:
Download App:
  • android
  • ios