Asianet News MalayalamAsianet News Malayalam

ഇവ ഉപയോ​ഗിച്ചാൽ പല്ലികളെ തുരത്താം

  • പല്ലികളെ തുരത്താൻ ഇഞ്ചി നല്ലതാണ്
  • പല്ലികളെ ഒാടിക്കാൻ മറ്റൊരു മാർ​ഗമാണ് കാപ്പിപ്പൊടി
     
Home Remedies to Get Rid of Lizards

ചിലർക്ക് പലിയെ ഭയങ്കര പേടിയാണ്. ചില വീടുകളിൽ പല്ലി ശല്യം രൂക്ഷവുമാണ്. പല്ലി ശല്യം മാറാൻ പല തരത്തിലുള്ള മാർ​ഗങ്ങളും ഉപയോ​ഗിച്ച് കാണും. പക്ഷേ ഒന്നും ഫലിച്ച് കാണില്ല. പല്ലികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ പ്രാണികള്‍ കുറയും.  പല്ലികളെ തുരത്താന്‍ എന്തുവഴിയെന്ന് ആലോചിച്ച് പലരും തലപുണ്ണാക്കിയിട്ടുണ്ടാകും. പല്ലികളെ തുരത്താനുള്ള പലതരത്തിലുള്ള മരുന്നുകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില പൊടികൈകളിലൂടെ പല്ലി ശൈല്യം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കും.

1 പല്ലികളെ തുരത്താൻ പറ്റിയ മാർ​ഗങ്ങളിലൊന്നാണ് മുട്ടത്തോടുകൾ. മുട്ടയുടെ ഗന്ധം പല്ലികള്‍ ഇഷ്ടപ്പെടാറില്ല.അത് കൊണ്ട് പല്ലികളെ സ്ഥിരമായി കണ്ടുവരുന്ന സ്ഥലങ്ങളിൽ മുട്ടത്തോട് വയ്ക്കാൻ ശ്രമിക്കുക. പല്ലികളെ തുരത്താൻ ഇത് നല്ല മാർ​ഗമാണ്.

2. പല്ലികളെ തുരത്താൻ മറ്റൊരു മാർ​ഗമാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടിയും പുകയിലയും സമം ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി പല്ലികള്‍ വരുന്ന സ്ഥലത്തു സൂക്ഷിക്കുക. പല്ലികള്‍ ഇതുവന്നു കഴിക്കുകയും വൈകാതെ ചത്തു പോകുകയും ചെയ്യും. 

3. വെളുത്തുള്ളിയുടെ ഗന്ധം മനുഷ്യര്‍ക്കെന്ന പോലെ പല്ലികള്‍ക്കും അരോജകമാണ്. അതുകൊണ്ടു തന്നെ പല്ലികളെ കണ്ടുവരുന്ന സ്ഥലങ്ങളില്‍ വെളുത്തുള്ളി സൂക്ഷിച്ചാല്‍ പല്ലികള്‍ ഓടിക്കോളും. വെളുത്തുള്ളി കലക്കിയ വെള്ളം വീട്ടില്‍ തളിക്കുന്നതും പല്ലികളെ അകറ്റും. 

4. പല്ലികളെ ജനാലകളിലും വാതിലുകളിലും കാണാറുണ്ട്. അത് കൊണ്ട് ഒരു കഷ്ണം സവാള പല്ലികൾ വരുന്ന  ജനാലകളിലും വാതിലുകളിലും വയ്ക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ സവാള മിക്സിയിലിട്ട് അരച്ച വെള്ളം തളിച്ചാലും മതിയാകും.

5. പല്ലികൾ വരാറുള്ള സ്ഥലങ്ങളിൽ ഇഞ്ചി കഷ്ണമായി വയ്ക്കുന്നതും നല്ലതാണ്.അല്ലെങ്കിൽ ഇഞ്ചി വെള്ളം തളിച്ചാലും പല്ലികളുടെ ശല്യം മാറും.

6. ഫ്രിഡ്ജ്, സ്റ്റൗവ്, ട്യൂബ് ലെെറ്റ് എന്നിവിടങ്ങളിൽ കുരുമുളക് സ്പ്രേ തളിക്കുന്നത് പല്ലികളെ ഒാടിക്കാൻ നല്ലതാണ്.

7) പല്ലികൾ വന്നിരിക്കുന്ന സ്ഥലങ്ങളിൽ തണുത്ത വെള്ളം തളിച്ചാൽ പല്ലികൾ വരില്ല.

Follow Us:
Download App:
  • android
  • ios