വിവാഹ ശേഷം ഹണിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാണ് ഹണിമൂണ്‍ ബാഗ്. നിങ്ങളുടെ യാത്രയ്ക്ക് എന്തൊക്കെ കരുതണം എന്നാണ് ഇതിലൂടെ നിങ്ങള്‍ മനസ്സിലാക്കേണ്ടത്. യാത്രാവസ്ത്രങ്ങളും രാത്രിയിലേക്കുള്ളവയും പ്രത്യേകം കരുതണം.

പങ്കാളിക്ക് ഇഷ്ടപ്പെടുന്ന നിറമോ ഡിസൈനോ ഉള്ള വസ്ത്രങ്ങള്‍ രാത്രിയിലേക്കായി മാറ്റി വയ്ക്കാം. ശാരീരികമായ ആകര്‍ഷണം തോന്നിപ്പിക്കുന്ന രീതിയില്‍, അല്‍പം സെക്‌സി ആകുന്നതില്‍ തെറ്റില്ല. പരസ്പരം അറിയാതെ രണ്ടു പേരും കുറച്ചു വസ്ത്രങ്ങളും മറ്റും ബാഗില്‍ വെയ്ക്കാം. സര്‍പ്രൈസ് വേഷങ്ങള്‍ കാണുമ്പോള്‍ സ്വകാര്യ നിമിഷങ്ങള്‍ കൂടുതല്‍ മനോഹരമാക്കാം. 

അവശ്യ മരുന്നുകളും ഗര്‍ഭനിരോധന ഗുളികയോ ഉറകളോ എടുത്തുവെയ്ക്കാന്‍ മറക്കരുത്. ഡോക്‌റുടെ നിര്‍ദ്ദേശം അനുസരിച്ച് നിങ്ങള്‍ക്ക് ചേരുന്ന ലൂബ്രിക്കന്റ് ഏതെന്ന് മനസ്സിലാക്കി അതും വെയ്ക്കാം. പങ്കാളിയുടെ ഇഷ്ടം അനുസരിച്ചുള്ള സുഗന്ധദ്രവ്യങ്ങളും ആകാം. 

മഞ്ഞും തണുപ്പുമുള്ള സ്ഥലത്തേക്കാണ് യാത്രയെങ്കില്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍, മോയ്ചറൈസിങ് ക്രീം, ലിപ് ബാം എന്നിവ തീര്‍ച്ചയായും വേണം. മൊബൈല്‍ചാര്‍ജറും പവര്‍ ബാങ്കും ഒഴിവാക്കാനാവില്ല.