Asianet News MalayalamAsianet News Malayalam

ഈ മഴക്കാലത്ത് കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

  • പനിയാണ് മഴക്കാലത്ത് കൂടുതലായി കണ്ട്  വരാറുള്ള അസുഖം. ഈ മഴക്കാലത്ത് കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ.
How to care baby in rainy season
Author
Trivandrum, First Published Aug 15, 2018, 7:33 PM IST

മഴക്കാലം എന്ന് പറയുന്നത് പനിയുടെയും രോ​ഗങ്ങളുടെയും കാലമാണ്. അത് കൊണ്ട് തന്നെ മഴക്കാലത്ത് കുട്ടികളെ രോ​ഗങ്ങളിൽ നിന്ന് അകറ്റി നിർത്താനാണ് ശ്രദ്ധിക്കേണ്ടത്. പനിയാണ് മഴക്കാലത്ത് കൂടുതലായി കണ്ട്  വരാറുള്ള അസുഖം. ഈ മഴക്കാലത്ത് കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.

1. ഉടൻ ഡോക്ടറിനെ കാണിക്കുക: പനി രോഗമോ രോഗ ലക്ഷണമോ ആവാം. അതിനാൽ സ്വയം ചികിത്സ അരുത്. കുട്ടികളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണിക്കുന്നതാണ് ഉത്തമം.
 
2. കുട്ടികൾക്ക് വിശ്രമം നൽകണം :
പനിയുള്ള സാഹചര്യങ്ങളിൽ കുട്ടികൾക്ക് വേണ്ടത്ര വിശ്രമം നൽകേണ്ടത് അത്യാവശ്യമായ കാര്യമാണ്. പനിയുള്ളപ്പോൾ പുറത്തുനിന്നുമുള്ള ഇൻഫെക്ഷൻസ് വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ള സമയങ്ങളിൽ കുട്ടികളെ സ്കൂളുകളിൽ വിടാതിരിക്കുകയാണ് ഉത്തമം. 
 
3. മരുന്നുകൾ നൽകുമ്പോൾ ശ്രദ്ധവേണം:
പനിക്കായി നൽകുന്ന മരുന്നുകളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ചില മരുന്നുകൾ കുട്ടികളിൽ അലർജ്ജി ഉണ്ടാക്കാറുണ്ട്. ഗുളികകൾ ചൂടുവെള്ളം, ചായ, പാൽ എന്നിവ ഉപയോഗിച്ച് നൽകരുത്. തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കാനും മരുന്ന് നൽകാനും ഉത്തമം.
 
4. ചെറുചൂടുവെള്ളത്തിൽ കുളിപ്പിക്കുക:
പനിയുള്ളപ്പോൾ തണുത്തവെള്ളത്തിലോ അധികം ചൂടുള്ള വെള്ളത്തിലോ കുട്ടികളെ കുളിപ്പിക്കരുത്. ചെറു ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നതാണ് നല്ലത്. കുളിച്ചതിന് ശേഷം ഉടൻ തന്നെ ശരീരം നന്നായി തുടച്ച് ഉണക്കുക.
 
5. ദഹിക്കുന്ന ഭക്ഷണം നൽകണം :
ഭക്ഷണം അൽപം അൽപമായി ഇടവിട്ട നേരങ്ങളിൽ നൽകുക. എളുപ്പത്തിൽ ദഹിക്കുന്ന തരത്തിലുള്ള  ആഹാരം വേണം പനിയുള്ളപ്പോൾ കുട്ടികൾക്ക് നൽകാൻ. മാംസാഹാരം ഇത്തരം സമയങ്ങളിൽ കുട്ടികൾക്ക് നൽകാതിരിക്കുക. 

6. ധാരാളം വെള്ളം നൽകുക: കുട്ടികൾ പനിയുള്ളപ്പോഴും അല്ലാത്ത സമയങ്ങളിലും ധാരാളം വെള്ളം കുടിക്കണം. ഇടവിട്ട് കുട്ടികൾക്ക് വെള്ളം നൽകാൻ ശ്രമിക്കുക. കഞ്ഞി വെള്ളം, ​ചെറു ചൂടുവെള്ളം, ജീരക വെള്ളം, ഏലയ്ക്ക വെള്ളം എന്നിവ കുട്ടികൾക്ക് നൽകുക. 


 

Follow Us:
Download App:
  • android
  • ios