കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവമാണ് കോക്കനട്ട് ലഡു. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു മധുരപലഹാരമാണ് ഇത്.കോക്കനട്ട് ലഡു എളുപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
തേങ്ങ ചിരകിയത് -1 1/ 2 കപ്പ്
പാൽ -3 കപ്പ്
ഏലയ്ക്ക പൊടിച്ചത് -3 ടീസ്പൂൺ
പഞ്ചസാര -ആവശ്യത്തിന്
നട്സ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം പാലും തേങ്ങയും ചേർത്ത് ഒരു പരന്ന പാത്രത്തിൽ തിളപ്പിക്കുക.
തിളച്ചു കഴിയുമ്പോൾ തീ കുറച്ചു നന്നായി വറ്റും വരെ ഇളക്കുക.
ഏകദേശം 20 മിനിട്ട് എടുക്കും. ഇതിലേക്ക് പഞ്ചസാരയും ഏലക്കപൊടിച്ചതും ചേർത്ത് അഞ്ച് മിനിട്ട് കൂടി ഇളക്കുക.
തണുത്ത ശേഷം ഉരുളകളാക്കാം. നടുക്ക് ഇഷ്ടമുള്ള നട്സ്( ബദാം,പിസ്ത,അണ്ടിപരിപ്പ്) വയ്ക്കാം. ഒരാഴ്ച്ച വരെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം.
