നഗരവാസികളായ ഇന്ത്യന്‍ യുവതികള്‍ ആദ്യ ലൈംഗികതയെ കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരിക്കുകയാണ് സോ എഫിന്‍ ക്രേ എന്ന യൂട്യൂബ് ചാനലിന്‍റെ വീഡിയോയില്‍ മൂന്ന് ദിവസത്തില്‍ രണ്ട് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഇന്ത്യയില്‍ മാറ്റങ്ങള്‍ക്ക് വേണ്ടി നിലപാടെടുക്കുകയും പരിപാടികള്‍ ചെയ്യുന്നതുമായ യൂ ട്യൂബ് ചാനല്‍ മുംബൈ തെരുവില്‍ നടത്തിയ അഭിമുഖത്തില്‍ ഏറെക്കുറെ സത്യസന്ധമായി തന്നെ പ്രതികരിക്കാന്‍ ഇന്ത്യന്‍ യുവതികള്‍ ധൈര്യത്തോടെ മുന്നോട്ട് വന്നു.

