മൂന്ന് കൊല്ലമായി താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വീഴ്ത്താൻ പഠിച്ച പണി പലതും ജിഷ്ണു പയറ്റി നോക്കി. പക്ഷേ ഒന്നും ഏറ്റില്ല. ഒടുവിൽ സഹികെട്ട് ജിഷ്ണു  ചോദിച്ച ചോദ്യം ഒരു കാമുകന്മാരും ചോദിച്ചിട്ടുണ്ടാകില്ല.  

ജിഷ്ണു തൻ്റെ കാമുകിയോട് ചോദിച്ചത് മറ്റൊന്നുമല്ല, ഇവർ തമ്മിലുള്ള ചാറ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത്, അതിന് ആയിരം ലൈക്ക് കിട്ടിയാല്‍ ഇഷ്ടം തുറന്ന് പറയുമോ എന്നാണ് ജിഷ്ണു ചോദിച്ചത്. ആയിരം ലൈക്ക് കിട്ടിയാൽ പറയാമെന്നായി പെൺകുട്ടി. പിന്നെ ഒന്നും ആലോചിച്ചില്ല, ഉടൻ തന്നെ ചാറ്റിൻ്റെ സ്ക്രീൻ ഷോട്ടുകൾ ജിഷ്ണു തന്നെ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചു. പ്രണയത്തിന് വേണ്ടി ലൈക്ക് ആപേക്ഷിച്ചായിരുന്നു ജിഷ്ണുവിൻ്റെ പോസ്റ്റ്. 

ഫ്രണ്ട്‌സ് ഞാൻ മൂന്നു വർഷായി സ്നേഹിക്കുന്നതാണ് ഇതുവരെയായിട്ടും എന്നോട് അവൾ പ്രപ്പോസ് ചെയ്തിട്ടില്ല, ഒരു പക്ഷെ നിങ്ങൾ സഹായിച്ചാൽ എന്നെ അവൾ പ്രപ്പോസ് ചെയ്യും എനിക്ക് ജീവനാണ്, അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്.ല ഒന്ന് എന്നെ സപ്പോർട് ചെയ്തു സഹായിക്കുവോ….. ??????. പ്ലീസ്..- ഇതായിരുന്നു ജിസ്‌ണുവിന്‍റെ പോസ്റ്റ്.

പിന്നെ  ലൈക്കുകളുടെ പ്രവാഹമായിരുന്നു!!  5700 പേരാണ് ജിഷ്ണുവിൻ്റെ പ്രണയത്തിനായി ലൈക്കുകൾ വാരി ചൊരിഞ്ഞത്. 24 മണിക്കൂർ പോലും വേണ്ടി വന്നില്ല ജിഷ്ണുവിൻ്റെ പ്രണയിനിയ്ക്ക് യെസ് പറയാൻ.

 അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് അടിയിൽ വാഗ്വാദം നടക്കുന്നതിനിടെ ലൈക്ക് ബട്ടൻ കുതിച്ച് പാഞ്ഞു. ഇപ്പോൾ അയ്യായിരത്തി എഴുന്നൂറിലധികം പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. പ്രണയം സഫലമാക്കാൻ സഹായിച്ചവർക്ക് നന്ദി പറയാനും ജിഷ്ണു മറന്നില്ല. ആലപ്പുഴ പോളീത്തി സ്വദേശിയാണ് ജിഷ്ണു.