Asianet News MalayalamAsianet News Malayalam

ഒാൺലൈൻ ഷോപ്പിങ്​ നിങ്ങളുടെ ആരോഗ്യം ചോർത്തുന്നത്​ എങ്ങനെ ?

Like shopping online  Well its making you a weak human being
Author
First Published Oct 4, 2017, 9:58 AM IST

ഡിജിറ്റൽ യുഗം ഷോപ്പിങ്​ കൂടുതൽ അനായാസകരവും എത്തിപ്പിടിക്കാവുന്നതുമാക്കിയിട്ടുണ്ട്​. ഒാൺലൈൻ സ്​റ്റോറുകൾ ജീവിതം കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്​തിട്ടുണ്ട്​. എന്നാൽ ഒാൺലൈൻ ഷോപ്പിങ്​ സംസ്​കാരം നമ്മുടെ പേശികളെ നശിപ്പിക്കുമെന്നാണ്​ ഫിസിയോതെറാപ്പിസ്​റ്റുകൾ പറയുന്നത്​. വീട്ടിലിരുന്ന്​ സാധനങ്ങൾ ഒാർഡർ നൽകി വരുത്തുന്നതും പുറത്തിറങ്ങാനും അതുവഴി കൈകാലുകൾക്ക്​ ലഭിക്കാവുന്ന വ്യായാമവും ഇല്ലാതാക്കുന്നുവെന്നാണ്​ പുതിയ പഠനങ്ങൾ പറയുന്നത്​.

പേശികൾ ബലവത്താക്കാനുള്ള അവസരം ഇതുവഴി നഷ്​ടപ്പെടുന്നു. 2000 പേരിൽ നടത്തിയ ​അഭിപ്രായ സർവെയിൽ 65 വയസിന്​ മുകളിൽ പ്രായമുള്ളവരിൽ 24 ശതമാനവും ശരീരം ബലപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്താത്തവരാണെന്ന്​ സമ്മതിച്ചു. ഇത്​ ആരോഗ്യപ്രശ്​നങ്ങൾ വര്‍ദ്ധിക്കാൻ ഇടയാക്കും. ഒാൺലൈൻ ഷോപ്പിങ്​ സൗകര്യപ്രദമാണെങ്കിലും അതുവഴി പുറത്തുപോകാനും പേശികളെ ശക്​തിപ്പെടുത്താനുമുള്ള അവസരം ഇല്ലാതാക്കുന്നുവെന്നും ഫിസിയോതെറാപ്പി ചാർ​ട്ടേഡ്​ സൊസൈറ്റി ചീഫ്​ എക്​സിക്യൂട്ടീവ്​ പ്രൊഫ. കരൺ മിഡിൽടൻ പറയുന്നത്​.

സൂപ്പർ മാർക്കറ്റുകളിൽ നിന്ന്​ ക്യാരിബാഗുകളിൽ എടുത്തുകൊണ്ടുവരുന്നതായിരുന്നു നിലവിലുണ്ടായിരുന്നു ഷോപ്പിങ്​ രീതി. എന്നാൽ അവ വാതിൽപ്പടിയിൽ എത്തുന്നതാണ്​ ഒാൺലൈൻ ഷോപ്പിങ്. പുരോഗതിക്കും മാറ്റങ്ങൾക്കും എതിരായ വാദമായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്​. ജിമ്മിൽ പോകാതെ തന്നെ ശരീരം ശക്​തിപ്പെടുത്താനുള്ള വഴികളാണ്​ ഇതിലൂടെയില്ലാതാകുന്നത്​.

വെയ്​റ്റ്​ലിഫ്​റ്റിങോ അല്ലെങ്കിൽ വീട്ടിലേക്ക്​ പലവ്യഞ്​ജനങ്ങൾ കൊണ്ടുവരുന്നതോ പ്രതിവാര വ്യായാമമായി നാഷണൽ ഹെൽത്ത്​ സർവീസി​ന്‍റെ മാർഗരേഖയിലും പറയുന്നതായി പ്രൊഫ. കരൺ ചൂണ്ടിക്കാട്ടുന്നു. വ്യായാമക്കുറവുണ്ടായാൽ 20കളുടെ അവസാനത്തിൽ നിങ്ങളുടെ എല്ലുകൾ ദുർബലമായി തുടങ്ങുമെന്നും പേശികൾ ചുരുങ്ങുകയും ചെയ്യുമെന്ന്​ ഇംഗ്ലണ്ടിലെ പൊുതജന ആരോഗ്യ വിഭാഗത്തിലെ വയോജന ആരോഗ്യ വിഭാഗം മേധാവി ഡോ. ജസ്​റ്റിൻ വർണിയും പറയുന്നു.
 

 

Follow Us:
Download App:
  • android
  • ios