നവജാത ശിശുക്കള്‍ക്ക് മുലയൂട്ടാന്‍ മടിക്കരുതെന്ന സന്ദേശമുയര്‍ത്തി പ്രശസ്ത മോഡലും നടിയുമായ ലിസ ഹെയ്ഡന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലാവുന്നു. തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന മനോഹരമായ ഒരു ചിത്രമാണ് ലിസ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ അവസാനദിനത്തിലാണ് കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് ലിസ ആരാധകരോട് സംസാരിച്ചത്.

എന്റെ കുഞ്ഞിന്റെ ജനനത്തിനു ശേഷമുള്ള ജീവിതത്തെപ്പറ്റി ചോദിച്ചുകൊണ്ട് നിരവധി പോസ്റ്റുകല്‍ എനിക്ക് ലഭിച്ചിരുന്നു. പ്രത്യേകിച്ച് ശരീരഭാരത്തെയും ഫിറ്റ്‌നെസിനെയും സംബന്ധിച്ച പോസ്റ്റുകളായിരുന്നു നിരവധി. ഈ മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ഒരു സന്ദേശം പ്രചരിപ്പിക്കുന്നത് നല്ലതാണെന്നു കരുതുന്നു എന്ന് അവര് ചിത്രത്തിന്റെ അടിയില് കുറിച്ചു.

2017 മെയ് 17നാണ് ലിസയ്ക്ക് സാക്ക് ജനിക്കുന്നത്. സാക്ക് ജനിച്ച് കഴിഞ്ഞ് കുറച്ചു ദിവസത്തിനു ശേഷം പാരീസ് ഫാഷന്‍ വീക്കില്‍ ലിസ പങ്കെടുത്തിരുന്നു. ആഗസ്റ്റ് 1 മുതല് 7 വരെയായിരുന്നു ലോക മുലയൂട്ടല്‍ വാരാചരണം.