അഴകളവുകള്‍ക്കൊപ്പം ബുദ്ധിയും മാറ്റുരച്ച മത്സരം. കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ റാംപില്‍ സുന്ദരിമാരുടെ അന്നനടയ്‌ക്കൊപ്പം ആരാധകരുടെ മനസ്സും ചുവടുവച്ചു. നാഷണല്‍ കോസ്റ്റ്യൂം, ബ്ലാക്ക് തീം, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളായായിട്ടായിരുന്നു മത്സരം. ആദ്യ രണ്ട് റൗണ്ട് പിന്നിട്ടപ്പോള്‍ അവേശിച്ചത് ഏഴു സുന്ദരിമാര്‍. കാത്തിരിപ്പിനൊടുവില്‍ പ്രഖ്യാപനമെത്തി. ബെലാറസിന്റെ വസില്‍യേവ ഫസ്റ്റ് റണ്ണര്‍ അപ്പും ഇന്ത്യയുടെ അങ്കിത കാരാട്ട് സെക്കന്റ് റണ്ണറപ്പുമായി. അങ്കിതയ്ക്ക് ബെസ്റ്റ് പേഴ്‌സനാലിറ്റി പുരസ്‌കാരവും ലഭിച്ചു. മൂന്നര ലക്ഷം രൂപയാണ് മിസ് ഏഷ്യ വിജയിക്കുള്ള സമ്മാനത്തുക. മണപ്പുറം ഫിനാന്‍സുമായി സഹകരിച്ച് പെഗാസസ് ഇവന്റ് മേക്കേഴ്‌സാണ് മിസ് ഏഷ്യ സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്.