വസ്ത്ര നിര്‍മ്മാതാക്കളായ സ്യൂസ്റ്റുഡിയോയുടെ പുതിയ പരസ്യം ലോകത്തെ അമ്പരപ്പിക്കുകയാണ്. സ്ത്രീ നഗ്നതയെ കച്ചവടമാക്കിരുന്ന പരസ്യലോകത്തെ മാറി ചിന്ത എന്നാണ് ഈ പരസ്യം വിശേഷിക്കപ്പെടുന്നത്. പല അന്താരാഷ്ട്ര ബ്രാന്‍ഡുകളില്‍ പോലും സ്ത്രീകളുടെ നഗ്നത പരസ്യത്തിന്‍റെ ഭാഗമാക്കാറുണ്ട്. 

എന്നാല്‍ ഒരിക്കല്‍ പോലും തിരിച്ചു സംഭവിച്ചിരുന്നില്ല. എന്നാല്‍ നോട്ട് ഡ്രസിങ് മെന്‍ എന്ന ഹാഷ്ടാഗില്‍ സ്യൂട്ട് ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്ന പുതിയ പരസ്യത്തില്‍ സ്യൂട്ട് ധരിച്ച സ്ത്രീകള്‍ക്കൊപ്പം ഫ്രെയിമില്‍ നഗ്നനായ പുരുഷന്മാരെ കാണാം. 

കമ്പളിയോ സോഫ വിരിപ്പോ പോലെ ഒരു പ്രോപ്പര്‍ട്ടിയായാണു പുരുഷനെ ചിത്രീകരിച്ചിരിക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രഫിയില്‍ ഇതു വിപ്ലവകരമായ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്. കമഴ്ന്നു കിടക്കുന്നവരോ മുഖം മറച്ചു നില്‍ക്കുന്നവരോ ഒക്കെയാണ് ചിത്രത്തിലെ പുരുഷന്മാര്‍. 

സ്യൂട്ടണിഞ്ഞ വനിതമോഡല്‍ ശക്തവും ധീരവുമായി ക്യാമറയെ നോക്കിരിക്കുകയാണ്. കെട്ടിലും മട്ടിലും വ്യത്യസ്ത പുലര്‍ത്തുന്ന പരസ്യം സോഷില്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.