ആവശ്യമുള്ളവ :

മട്ടന്‍ (കഷ്ണങ്ങളാക്കിയത്) - 1 കിലോ
സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
കുഞ്ഞുള്ളി - 10 ( അരിഞ്ഞത്)
ഇഞ്ചി (ചെറുതായി അരിഞ്ഞത്) - ഒരു വലിയ കഷണം
വെളുത്തുള്ളി - പത്തു അല്ലി
പച്ച മുളക് (രണ്ടായി കീറിയത്) - 2-3 എണ്ണം
മുളകുപൊടി -1 ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി -- 2 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി – ½ ടീസ്പൂണ്‍
മഞ്ഞപ്പൊടി - ½ ടീസ്പൂണ്‍
ഗരംമസാലപ്പൊടി : 1 ടേബിള്‍സ്പൂണ്‍( കറുവപ്പട്ട 2 ചെറിയ കഷണം , ഗ്രാമ്പു 4 ,പെരുംജീരകം ഒരു നുള്ള് , ഏലയ്ക്ക 4 ,വയണയില 1, ഇവ ചൂടാക്കി പൊടിചെടുത്തത്.....)
കറിവേപ്പില - 2 കതിര്‍
മല്ലിയില - കുറച്ച്
കടുക് , എണ്ണ ,ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം:

മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയതിനു ശേഷം അല്പം മഞ്ഞപ്പൊടിയും ഒരു നുള്ള് ഉപ്പും പുരട്ടി ഒരു കണ്ണാപ്പയില്‍ (colander)വെള്ളം വാലാന്‍ വെയ്ക്കുക. മട്ടന്‍ പ്രഷര്‍ കുക്കറില്‍ വേവിയ്ക്കുക.(ഒരു നുള്ള് കുരുമുളകും ഒരു നുള്ള് ഉപ്പും കൂടി ചേര്‍ക്കാം)

ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി ചതയ്ക്കുക.

ഒരു ചീനച്ചട്ടിയിലോ പാനിലോ എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും താളിയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും സവാള അരിഞ്ഞതും കുഞ്ഞുള്ളിയും പച്ചമുളകും ചേര്‍ത്തു വഴറ്റുക. മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ചേര്‍ക്കുക, നല്ല പോലെ വയറ്റിയതിനു ശേഷം ഗരം മസാലയും ചേര്‍ത്തു മൂപ്പിക്കുക. ഇനി മട്ടന്‍ ചേര്‍ക്കുക. മട്ടനില്‍ മസാലകള്‍ എല്ലാം നന്നായി പിടിക്കാനായി നല്ലത് പോലെ ഇളക്കുക, എന്നിട്ട് കുരുമുളക് പൊടി ചേര്‍ക്കുക, ആവശ്യത്തിന്‌ ചൂട് വെള്ളവും ഉപ്പും ചേര്‍ക്കുക. അടച്ചു വെച്ച് വേവിയ്ക്കുക. നല്ല പോലെ വെന്തതിനു ശേഷം വാങ്ങി മല്ലിയില ഉപയോഗിച്ച് അലങ്കരിക്കുക. എരിവു ഇഷ്ടമുള്ളവര്‍ക്ക് ഒരു നുള്ള് കുരുമുളക് പൊടി മുകളില്‍ വിതറാം. നല്ല നാടന്‍ മട്ടന്‍ കറി തയ്യാര്‍...

(എരിവു ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അല്‍പ്പം മല്ലിയും കുരുമുളകും വീട്ടില്‍ ചൂടാക്കി പൊടിച്ചു വെച്ചിരിയ്ക്കുന്നതാണ് ചേര്‍ക്കേണ്ടത്.)

ഏറ്റവും കൂടുതല്‍ പേര്‍ ഉണ്ടാക്കി നോക്കിയ ഒരു റെസിപി ആണ് കേട്ടോ. ഇതു ഞാന്‍ തന്നെ ഉണ്ടാക്കി എടുത്തതാണ്.

തയ്യാറാക്കിയത്- ബിന്ദു ജെയ്‌സ്


കടപ്പാട്: ഉപ്പുമാങ്ങ ഡോട്ട് കോം ഫേസ്ബുക്ക് പേജ്