വെള്ളം നമ്മുടെ ശരീരത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഘടകമാണ്. വെള്ളംകുടി കുറയുമ്പോള്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ശരീരഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ധാരാളം വെള്ളം കുടിച്ചിരിക്കണം. എന്നാല്‍, ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നത് വിപരീതഫലം ഉണ്ടാക്കും. ഉറങ്ങുന്നതിന് തൊട്ടുമ്പ് വെള്ളം കുടിച്ചാല്‍, മൂത്രം ഒഴിക്കാന്‍വേണ്ടി ഇടയ്‌ക്കിടെ എഴുന്നേല്‍ക്കേണ്ടിവരും. ഉറക്കം ഇടയ്‌ക്കിടെ മുറിയുന്നത് ശരീരഭാരം കുറയ്‌ക്കാനുള്ള ഉദ്യമത്തെ പ്രതികൂലമായി ബാധിക്കും. അതായാത്, ശരീരത്തിലെ ചയാപചയപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നെങ്കില്‍ മാത്രമെ ശരീരഭാരം കുറയുകയുള്ളു. ഇതിന് കൃത്യമായ ഉറക്കം ആവശ്യമാണ്. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ തുടര്‍ച്ചയായി 6-8 മണിക്കൂര്‍ ദിവസവും ഉറങ്ങണം. എങ്കില്‍ മാത്രമെ ശരീരഭാരം കുറയ്‌ക്കാന്‍ സാധിക്കുകയുളളു. എന്നാല്‍ ഉറങ്ങാന‍്പോകുന്നതിന് തൊട്ടുമുമ്പുള്ള വെള്ളംകുടി, മൂത്രമൊഴിക്കലിന്റെ രൂപത്തില്‍ ഉറക്കത്തെ തടസപ്പെടുത്തും. 5-6 മണിക്കൂര്‍ ഉറങ്ങുന്നതും 9-10 മണിക്കൂര്‍ ഉറങ്ങുന്നതും ശരീരഭാരം കൂടാന്‍ ഇടയാകും. എന്നാല്‍ 6-8 മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കസമയമെന്ന് ജേര്‍ണല്‍ ഒബീസിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.