ഇങ്ങനെയുണ്ടെങ്കില്‍ അസൂയ തോന്നുന്നയാളുടെ ജോലിക്ഷമതയില്‍ വലിയ തോതില്‍ കുറവുണ്ടാകുമെന്നാണ് പുതിയ പഠനം പറയുന്നത്. സഹപ്രവര്‍ത്തകന് കൂടുതല്‍ അംഗീകാരവും, മേലുദ്യോഗസ്ഥന്റെ പ്രീതിയും സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും ലഭിക്കുമ്പോഴാകും അസൂയ ഉടലെടുക്കുക. എന്നാല്‍ ഇങ്ങനെ അസൂയ തോന്നുന്നതുവഴി അയാളുടെ ജോലിക്ഷമതയിലും പ്രവര്‍ത്തനമികവിലും കുറവ് സംഭവിക്കുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. അസിസ്റ്റന്റ് പ്രൊഫസര്‍ ജോയല്‍ കൂപ്‌മാനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സഹപ്രവര്‍ത്തകനോട് തോന്നുന്ന അസൂയ, ഓഫീസില്‍ ആശ്വാസ്യകരമല്ലാത്ത തൊഴില്‍ അന്തരീക്ഷം ഉടലെടുക്കാന്‍ കാരണമാകുമെന്നും പഠനം വ്യക്തമാക്കുന്നു. പഠനത്തിന്റെ വിശദാംശങ്ങള്‍ അക്കാദമി ഓഫ് മാനേജ്‌മെന്റിന്റെ എഴുപത്തിയാറാം വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിച്ചു. ഓഫീസുകളില്‍ ഉടലെടുക്കുന്ന ഈഗോ പ്രശ്‌നങ്ങള്‍, അധികൃതര്‍ ഇടപെട്ട് പരിഹരിച്ചില്ലെങ്കില്‍, ആ ഓഫീസിന്റെയാകെ പ്രവര്‍ത്തനമികവില്‍ കുറവ് സംഭവിക്കുമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.