ഓണത്തിന് മലയാളിയുടെ മനസ്സറിഞ്ഞ് ഓഫറുകളുമായി എത്തിയിരിക്കുകയാണ് മദ്യ ബ്രാന്‍ഡുകളായ ശിവാസ് റീഗലും മാര്‍ട്ടല്‍ കോണിയാക്കും. ഓണത്തിന്റെ ഭാഗമയി ഒരു കുപ്പി ശിവാസ് റീഗലോ മാര്‍ട്ടല്‍ കോണിയാക്കോ വാങ്ങിയാല്‍ ഒരു കേരളാ സാരി സൗജന്യമായി ലഭിക്കും.

100 ഡോളറാണ് ഈ രണ്ടു ബ്രാന്‍ഡുകള്‍ക്കും വില. ഏകദേശം 6402 ഇന്ത്യന്‍ രൂപ. ഈ ഓണത്തിന് നിരവധി ഓഫറുകളുമായി എത്തിയ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയില്‍ മറ്റു ഓഫറുകള്‍ക്കൊന്നും ലഭിക്കാത്ത പ്രതികരണമാണ് ശിവാസ് റീഗലിന് ലഭിക്കുന്നത്.