ജീവിതം സര്‍ഗാത്മകമാക്കാന്‍, കലാപരമായ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ബിയറിന് കഴിയുമെന്ന വാദവുമായ ആസ്ട്രിയയിലെ ഗ്രേസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍.മിതമായ രീതിയില്‍ ബിയര്‍ കുടിക്കുന്നവരില്‍ വലിയ രീതിയിലുള്ള സര്‍ഗ്ഗപരമായ മാറ്റങ്ങള്‍ പ്രകടമാകുറുണ്ടെന്നും, ഇക്കൂട്ടര്‍ ബിയര്‍ കഴിക്കാത്തവരെക്കാള്‍ നന്നായി കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നും ഇവര്‍ പറയുന്നു.

വെറുതെ സര്‍ഗാത്മകത വര്‍ധിക്കുമെന്ന് പറയുക മാത്രമല്ല. ഇത് തെളിയിക്കുകയും ഇവര്‍ ചെയ്തിരിക്കുകയാണ്. ഇതിന് വേണ്ടി മിതമായ അളവില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ബിയര്‍ കൊടുക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് വാക്കുകള്‍ ഇവര്‍ക്ക് നല്‍കുകയും ഇതിനോട് അനുബന്ധമായി മൂന്ന് വാക്കുകള്‍ കണ്ടെത്താന്‍ പറയുകയും ചെയ്തു. പരിധികളില്ലാതെ ചിന്തിക്കാന്‍ ബിയര്‍ കഴിച്ചിരുന്നവര്‍ക്ക് കഴിഞ്ഞുവെന്നും ഗവേഷകര്‍ പറയുന്നു. മിതമായ രീതിയിലുള്ള മദ്യപാനം മാത്രമേ ഗുണകരമാകുമെന്നും പരിധിയില്‍ കവിഞ്ഞ മദ്യപാനം സര്‍ഗാത്മകത തകര്‍ക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.