മിക്കവര്‍ക്കും ധരിക്കാന്‍ ഏറെ ഇഷ്‌ടമുള്ള വസ്‌ത്രമാണ് ജീന്‍സ്. സ്‌ത്രീ - പുരുഷ ഭേദമന്യേ ജീന്‍സിന് വലിയ സ്വീകാര്യതയാണുള്ളത്. എന്നാല്‍ പലപ്പോഴും ജീന്‍സ് ധരിച്ചു പുറത്തുപോകുമ്പോള്‍ ഒരു അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. ജീന്‍സിന്റെ ഇറുക്കമാണ് അസ്വസ്ഥതയുണ്ടാക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിക്കുകയാണ് പ്രമുഖ ബോളിവുഡ് ചലച്ചിത്ര താരം കൂടിയായ പരിനീതി ചോപ്ര ഉള്‍പ്പടെയുള്ളവര്‍. ഹോളിവുഡ് - ബോളിവുഡ് വ്യത്യാസമില്ലാതെ ഈ പരിഹാര നിര്‍ദ്ദേശം സെലിബ്രിറ്റികള്‍ അംഗീകരിക്കുകയും ചെയ‌്‌തിട്ടുണ്ട്. എന്താണ് ഈ പരിഹാരം എന്നല്ലേ പറയാം. ഒരു കത്രിക എടുക്കുക. ജീന്‍സിന്റെ മുട്ടിന് മുകളിലുള്ള ഭാഗം താഴെ കൊടുത്തിട്ടുള്ള ചിത്രങ്ങളിലേത് പോലെ മുറിച്ചുമാറ്റുക. കാണുമ്പോള്‍ തമാശയായി തോന്നാമെങ്കിലും ഇത് വളരെ കംഫര്‍ട്ട് ആണെന്നാണ് മിക്കവരും പറയുന്നത്. ഏതായാലും പരിനീതിയുടെ പുതിയ ജീന്‍സ് മേക്കോവര്‍ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. ഒപ്പം അവര്‍ ട്വിറ്ററിലും മറ്റും ഷെയര്‍ ചെയ്‌ത ചില പോസ്റ്റുകള്‍ നല്‍കുന്നു...

Scroll to load tweet…