Asianet News MalayalamAsianet News Malayalam

ഗര്‍ഭിണികള്‍ പുകവലിക്കുന്നവരുടെ അടുത്തിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം

ഗര്‍ഭകാലം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഗര്‍ഭകാലത്തെ ശീലങ്ങള്‍, ഭക്ഷണം എന്നിവയൊക്കെ കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിക്കും. ഗര്‍ഭിണികള്‍ പുകവലിക്കാന്‍ പാടില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പുകവലിയേക്കാള്‍ ദോഷകരമായി ഗര്‍ഭിണികളെ ബാധിക്കുന്നത് പാസീവ് സ്‌മോക്കിംഗ് ആണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്‍. 

passive smoking may affect your pregnancy
Author
THIRUVANANTHAPURAM, First Published Jul 29, 2018, 2:00 PM IST

ഗര്‍ഭകാലം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഗര്‍ഭകാലത്തെ ശീലങ്ങള്‍, ഭക്ഷണം എന്നിവയൊക്കെ കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിക്കും. ഗര്‍ഭിണികള്‍ പുകവലിക്കാന്‍ പാടില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പുകവലിയേക്കാള്‍ ദോഷകരമായി ഗര്‍ഭിണികളെ ബാധിക്കുന്നത് പാസീവ് സ്‌മോക്കിംഗ് ആണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്‍. പുകവലിക്കുന്നയാളുടെ അടുത്ത ഇരുന്ന് പുക ശ്വസിക്കുന്നവരെയാണ് പാസീവ് സ്മോക്കേഴ്സ് എന്ന് പറയുന്നത്. 

ഗര്‍ഭിണികളില്‍ അമ്പത് ശതമാനം സ്ത്രീകളും പാസീവ് സ്‌മോക്കിംഗിന്റെ ഇരകളാണെന്നാണ് കണക്കുകള്‍. നവജാതശിശുക്കളുടെ ശരീരഭാരം കുറയുന്നതിനും കുഞ്ഞുങ്ങളില്‍ ശ്വാസ സംബന്ധമായ രോഗങ്ങളുണ്ടാക്കാനും പാസീവ് സ്‌മോക്കിംഗ് കാരണമാകുന്നു. പാസീവ് സ്‌മോക്കിംഗിനിരയായവരില്‍ ഏഴ് ശതമാനം പേര്‍ക്കും ജനിച്ച കുട്ടികള്‍ ചാപ്പിളയാകുന്നു എന്നും പഠനം സൂചിപ്പിക്കുന്നു‍. 


 

Follow Us:
Download App:
  • android
  • ios