ഫാഷൻ ലോകത്ത് പുതുമ എപ്പോഴും നിര്‍ബന്ധമാണ്. ഉടയാടകളുടെ പുതുഅഴകിന് എല്ലാരുടെയും കണ്ണുകളെ കോർത്തെടുക്കാൻ കഴിവുണ്ട്. ചില  വസ്​ത്രവർണരാജികൾ സ്ത്രീകളുടെ ഭാഹ്യരൂപത്തെയും ഭാവത്തെയും മാറ്റിമറിക്കാറുണ്ട്​.​ വസ്ത്രസങ്കല്‍പ്പത്തിലെ പുത്തന്‍ ഫാഷനുകള്‍ അവതരിപ്പിക്കുകയാണ് ലണ്ടനിലെ ഫാഷന്‍ വീക്ക്.  

പ്ലാസ്റ്റിക് ഉപയോഗിച്ച നിര്‍മിച്ച വസ്ത്രം ധരിച്ച് വളരെ വ്യത്യസ്തമായാണ് മോഡലുകള്‍ ഇത്തവണ റാംപിലെത്തിയത്. അവയുടെ രൂപവും  ഫാഷനും നിറങ്ങളും എല്ലാം കാണികളെ അത്ഭുതപ്പെടുത്തി. അതിലെ ചില ചിത്രങ്ങള്‍ കാണാം.