ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്റെ വസ്ത്രങ്ങള്‍ നനഞ്ഞിരുന്നു, പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി പറയുന്നു
ദില്ലി: ഗാസിപൂരില് പതിനൊന്ന് വയസുകാരി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തില് ഒരാള് അറസ്റ്റിലായതിന് പിന്നാലെ താന് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് പീഡനം അതിജീവിച്ച പെണ്കുട്ടി. ഏപ്രില് 21നാണ് ഒരാള് ഭീഷണിപ്പെടുത്തി മദ്രസയിലേക്ക് കൊണ്ട് പോയത്. വീട്ടുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുമെന്നായിരുന്നു പതിനൊന്ന് വയസ് മാത്രമുള്ള പെണകുട്ടിയെ ഭീഷണിപ്പെടുത്തിയത്.
എഎന്ഐയോടാണ് പെണ്കുട്ടി നടന്ന സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. മദ്രസയിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ശേഷം വെള്ളം കുടിക്കാന് നല്കുകയായിരുന്നു. വെള്ളം കുടിച്ചതിന് ശേഷം താന് ഉറങ്ങിപ്പോയെന്നും ഉണര്ന്നപ്പോള് വസ്ത്രങ്ങള് നനഞ്ഞിരിക്കുന്നതായി കാണുകയായിരുന്നെന്നും പെണ്കുട്ടി പറഞ്ഞു.
പച്ചക്കറി വാങ്ങാനായി പോയ പെണ്കുട്ടിയെ കാണാതായതിനെ തുടര്ന്ന് വീട്ടുകാര് പരാതി നല്കുകയും പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില് കുട്ടിയെ തട്ടിക്കൊണ്ട് പോയയാളെ കണ്ടെത്തുകയുമായിരുന്നു. പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയായിരുന്നു പെണ്കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. സംഭവത്തില് ഏപ്രില് 27 ന് പ്രധാന പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. മദ്രസയിലെ പുരോഹിതനായ ഗുലാം ഷാഹിദിനെയും സംഭവത്തില് പൊലീസ് അറസ്റ്റ് ചെയ്തു.
