ലോക ജനസംഖ്യയില്‍ അഞ്ചില്‍ നാലു ഭാഗവും രാത്രിയില്‍ ഉറങ്ങുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യാറില്ല എന്നു പഠനം. ചിലപ്പോള്‍ മൊബൈല്‍ നോക്കിയോ പുസ്തകം വായിച്ചോ ഇരിക്കുന്നതിനിടയില്‍ പലരും ഉറങ്ങി പോകും. ഇതിനിടയില്‍ ലൈറ്റ് ഓഫ് ചെയ്യുന്ന കാര്യം ഓര്‍ക്കാറില്ല.

എന്നാല്‍ ഈ ശീലം അപകടം ചെയ്യും എന്നാണ് ലീഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനം പറയുന്നത്. രാത്രിയില്‍ ലൈറ്റ് ഇട്ട് കിടന്നുറങ്ങുന്നത് റൂമില്‍ നെഗറ്റിവ് എനര്‍ജി നിറയ്ക്കും. ഇത് പല ശാരീരിക പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. 

ലൈറ്റ് ഇട്ടു കിടന്നുറങ്ങന്നത് പ്രായം കൂടുതല്‍ തോന്നിക്കാന്‍ ഇടയാക്കും. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴും. മസിലുകള്‍ക്കു ബലക്കുറവ് സംഭവിക്കുകയും ഇതു ക്ഷീണത്തിനു കാരണമാകുകയും ചെയ്യും. സ്ഥിരമായി ലൈറ്റ് ഇട്ടു കിടന്നുറങ്ങുന്നത് ശരാശരി ആയുസിന്റെ കാല്‍ഭാഗം കുറയ്ക്കാന്‍ കാരണമാകും എന്നും പഠനം പറയുന്നു.