മുടികൊഴിച്ചില്‍ ഉള്ളവര്‍ ദിവസവും പലതവണ മുടി ചീകരുത്. ഇതു കൊഴിച്ചില്‍ വര്‍ധിപ്പിക്കും. മാത്രമല്ല മുടിയുടെ വളര്‍ച്ചയെ തടസപ്പെടുത്തുകയും ചെയ്യും. 

എല്ലാ ദിവസവും മുടി കഴുകുന്ന ശീലമാണ് അടുത്ത വില്ലന്‍. എല്ലാ ദിവസവും മുടിക ഴുകുന്നത് മുടികൊഴിച്ചില്‍ വര്‍ധിക്കാനും മുടിയുടെ ആരോഗ്യം ഇല്ലതാക്കാനും ഇടയാക്കും. അതുകൊണ്ടു തന്നെ ആഴ്ച്ചയില്‍ മുന്നു ദിവസം മാത്രം മുടി കഴുകുക. 

സ്ഥിരമായി ഒരേ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം മുടിയില്‍ ഉപയോഗിക്കുക. എണ്ണ, ഷാമ്പു, കണ്ടീഷ്ണര്‍ എന്നിവ. 

സ്ഥിരമായി തൊപ്പി ധരിക്കുന്നതു മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കും. 

പഴങ്ങള്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ കടല്‍മത്സ്യങ്ങള്‍ എന്നിവ കൂടുതലായി ഉപയോഗിക്കുക. ഇത് മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടികൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും.