Asianet News MalayalamAsianet News Malayalam

ഭക്ഷണശേഷം നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

Things You Should Not Do After Meal
Author
First Published Dec 28, 2017, 11:21 AM IST

തൃപ്​തികരമായ ഭക്ഷണത്തിന്​ ശേഷം, പ്രത്യേകിച്ചും ഉച്ചഭക്ഷണത്തിന്​ ശേഷം ഒന്ന്​ കിടക്കുന്നത്​ മിക്കവരുടെയും സഹജവാസനയാണ്​. എന്നാൽ നമ്മളിൽ എത്രപേർക്കറിയും ഭക്ഷണശേഷം ഇങ്ങനെ ചെയ്യുന്നത്​ ഗുണമില്ലാത്ത കാര്യമാണെന്ന്​. ഇത്തരത്തിൽ ഭക്ഷണത്തിന്​ ശേഷം ചെയ്യുന്ന പലകാര്യങ്ങളും ദഹനപ്രക്രിയയെയും അതുവഴി ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നവയാണ്​. ഭക്ഷണത്തിന്​ ശേഷം ഉപേക്ഷിക്കേണ്ട ഒ​ട്ടേറെ കാര്യങ്ങളുണ്ട്​. അവ ഇവയാണ്​: 

Things You Should Not Do After Meal

1. പുകവലി

പുകവലി കുടലുകളെ ബാധിക്കുകയും അവിടെ അസ്വസ്​ഥത സൃഷ്​ടിക്കുകയും ചെയ്യും. ദഹനവേളയിൽ പുകവലിയെ തുടർന്ന്​ നിക്കോട്ടിൻ രക്​തത്തിലെ ഒാക്​സിജനെ ആഗിരണം ചെയ്യും. മലദ്വാര അർബുദത്തിനും ഭക്ഷണത്തിന്​ ശേഷമുള്ള പുകവലി കാരണമാകും. 

Things You Should Not Do After Meal

2. ചായ കുടി

ഭക്ഷണത്തിന്​ ശേഷമുള്ള ചായകുടിയും പരിധിവരെ ദഹപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ചായയിലെ ടാന്നിൻസ്​ സാന്നിധ്യമാണ്​ ഇതിന്​ കാരണം. ഇത്​ ശരീരത്തിന്‍റെ ഇരുമ്പ്​ അംശം ആഗിരണം ചെയ്യാനുള്ള ശേഷിയെ തടസപ്പെടുത്തുന്ന രാസപദാർഥമാണ്​. 

Things You Should Not Do After Meal

3. ഭക്ഷണത്തിന്​ ശേഷം കുളി വേണ്ട

കുളി എപ്പോഴും ഭക്ഷണത്തിന്​ മുമ്പാണ്​ ഉത്തമം. ഭക്ഷണത്തിന്​ ശേഷം കുളിക്കുന്നത്​ ദഹനം വൈകാൻ ഇടയാക്കും. കുളിക്കുന്ന സന്ദർഭത്തിൽ വയറിന്​ ചുറ്റുമുള്ള രക്​തം ശരീരത്തി​ന്‍റെ മറ്റ്​ ഭാഗങ്ങളിലേക്ക്​ പോവാനുള്ള പ്രവണതയുണ്ടാകും. ഇത്​ ദഹനപ്രക്രിയയെ പരിധിവരെ തടസപ്പെടുത്തും. 

Things You Should Not Do After Meal

4. ഉറക്കം

ഭക്ഷണ ശേഷമുള്ള ലഘുനിദ്ര എപ്പോഴും ആശ്വാസകരമല്ല. നിങ്ങൾ ഉറങ്ങിക്കൊണ്ടിരിക്കു​മ്പോള്‍ ദഹനത്തിനായി ശരീരം തീവ്രശ്രമത്തിലായിരിക്കും. ഇത്​ ദഹനത്തെ തടസപ്പെടുത്തുക മാത്രമല്ല, ശരീര ഭാരം കൂട്ടാനും വഴിവെക്കും. 

Things You Should Not Do After Meal

5. പഴങ്ങളും വേണ്ട

ഭക്ഷണ ഇനങ്ങളിൽ പഴങ്ങൾക്ക്​ പ്രധാന പങ്കുണ്ട്​. ശരീരത്തിന്​ പോഷണം നൽകുന്നതിൽ ഇവക്ക്​ മുഖ്യപങ്കുമുണ്ട്​. എന്നാൽ അവ കഴിക്കേണ്ട സമയവും പ്രധാനമാണ്​. ഒഴിഞ്ഞ വയറിലാണ്​ പഴം കഴിക്കാൻ ഏറ്റവും ഉത്തമം. അതുവഴി പരമാവധി ഗുണം ശരീരത്തിന്​ ലഭിക്കും. പഴങ്ങളുടെ ദഹനത്തിന്​ ശരീരം ഉപയോഗിക്കുന്നത്​ വ്യത്യസ്​ത എൻസൈം ആണ്​. ഭക്ഷണശേഷം പഴം കഴിക്കുന്നതോടെ ഭക്ഷണത്തിലെ ഫൈബറുകളുടെ ദഹനം ശരിയായ വിധത്തിൽ നടക്കില്ല. 

Things You Should Not Do After Meal
 

Follow Us:
Download App:
  • android
  • ios