ജീവന്‍റെ തുടിപ്പിന് നിദാനമാകുന്ന ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. മെന്‍സ്ട്രല്‍ സൈകിള്‍ ആര്‍ത്തവ ചക്രത്തില്‍ സ്ത്രീ ശരീരം കടന്നുപോകുന്നത് നിരവധി ഘട്ടങ്ങളിലൂടെയാണ്. ജീവശാസ്ത്രപരമായി ഒരുപാട് പ്രത്യേകതകളുള്ള സങ്കീര്‍ണമായ ഒരു പ്രക്രിയയാണ് 28 ദിവസങ്ങള്‍ക്ക് ഇടയിലെ ആര്‍ത്തവം.

ഒരു മാസത്തിലെ അഞ്ച് ദിവസങ്ങള്‍ കൊണ്ട് അവസാനിക്കാത്ത ഒന്നാണ് ആര്‍ത്തവ ചക്രം. ഒരു പരിധി വരെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ശാരീരിക പ്രക്രിയ. ആര്‍ത്തവത്തില്‍ സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്ന പ്രകടമായ മാറ്റങ്ങള്‍ നിരവധിയാണ്. അവ എന്താണെന്ന് പറയുകയാണ് ഗ്ലാമര്‍ മാഗസീന്റെ ടെല്‍ ഓള്‍ വീഡിയോ.

രണ്ട് മിനിട്ടു നേരത്തെ വീഡിയോ സ്ത്രീ ശരീരത്തിലെ 28 ദിവസത്തെ ശാരീരിക വ്യതിയാനങ്ങളും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും മാനസിക സംഘര്‍ഷങ്ങളും എല്ലാം വ്യക്തമാക്കുന്നു.