കൈകാലുകൾ ശരീരത്തിനോട് ചേർത്ത് തല നേരെയാക്കി നട്ടെല്ല് വളയ്ക്കാതെ നിവർന്ന് നിൽക്കുക.

ഇനി സാവധാനം കാലുകൾ രണ്ടും അകറ്റി വെക്കുക. ശ്വാസം ഉള്ളിലേക്ക് വലിച്ചു കൈകൾ ഇരുവശങ്ങളിലേക്കും തോളൊപ്പം ഉയർത്തുക.

പതുക്കെ ശ്വാസം പുറത്തേക്ക് വിട്ടു വലതു വശത്തേക്ക് വളഞ്ഞു കൈ വലതു പാദത്തിൽ മുട്ടിക്കുക. കാൽമുട്ടുകൾ മടക്കാതെ ശ്രദ്ധിക്കണം. ഈ നിലയിൽ 10 മുതൽ 25 തവണ വരെ ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുക.

ശ്വാസം ഉള്ളിലേക്ക് വലിച്ചു  ശരീരം നേരെ ആക്കുക. കൈകൾ താഴ്ത്തി കൊണ്ടു വരുന്നതിനൊപ്പം ശ്വാസം പുറത്തേക്ക് വിടുക. ശ്വാസോച്ഛ്വാസം ക്രമപ്പെടുത്തിയത്തിന് ശേഷം ഇടതു ഭാഗത്തേക്കും ഈ ആസനം ആവർത്തിക്കുക.

നടുവേദന, കൂന, കാല്‍പ്പത്തി വളയൽ എന്നിവയ്ക് ആശ്വാസം നൽകുന്നതാണ് ത്രികോണാസനം. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ഏകാഗ്രതയ്ക്കും ഈ ആസനം ഏറെ നല്ലതാണ്.

ശരീരം നേരെയാക്കി ശ്വാസോച്ഛ്വാസം സാധരണ നിലയിൽ കൊണ്ട് വന്ന് വിശ്രമാവസ്ഥയിൽ എത്തിയിട്ട് വേണം ആസനം അവസാനിപ്പിക്കാൻ...