ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടി കൊഴ്ച്ചിൽ എളുപ്പം അകറ്റാനാകും. എപ്പോഴും ഉണങ്ങിയ തോർത്ത് കൊണ്ട് വേണം തലതോർത്താൻ. സ്ഥിരമായി ഷാംബൂ ഉപയോ​ഗിച്ചാൽ മുടി കൊഴിഞ്ഞ് പോകാൻ സാധ്യതയുണ്ട്. മുടിക്ക് ചേരുന്ന പ്രകൃതിദത്ത ഹെയർപായ്ക്കുകൾ കണ്ടെത്തി ആഴ്ചയിലൊരിക്കൽ പുരട്ടാം.

കുളിച്ച് കഴിഞ്ഞാൽ മിക്ക സ്ത്രീകളും തലമുടി ഈറനോടെ കെട്ടിവയ്ക്കുന്ന ശീലമുണ്ട്. എന്നാൽ ഇത് ശരിയായ ശീലമല്ല. കുളിച്ച് കഴിഞ്ഞാൽ എപ്പോഴും ഉണങ്ങിയ തോർത്ത് കൊണ്ട് വേണം തലതോർത്താൻ. നല്ല ഗുണനിവാരമുള്ള ബാത്ത് ടവൽ ഉപയോഗിച്ച് മൃദുവായി വേണം തല തുടയ്ക്കാൻ. മുടി തഴച്ച് വളരാൻ കുളിച്ച് കഴിഞ്ഞ് മസാജ് ചെയ്യുന്നത് നല്ലതാണ്. മുടികൊഴിച്ചിൽ കുറയാൻ മസാജിങ്ങ് ഏറെ ​ഗുണം ചെയ്യും.

 കുളിച്ച് കഴിഞ്ഞാൽ ചീപ്പ് കൊണ്ട് തലമുടി ചീകാൻ പാടില്ല. ചീപ്പ് കൊണ്ട് കൊതിയാൽ ഉടക്ക് വരാൻ സാധ്യതയുണ്ട്. ഇടയ്ക്കിടയ്ക്ക് മുടി വെട്ടുന്നത് ശീലമാക്കുക. മുടി തഴച്ച് വളരാൻ ഏറ്റവും നല്ല മാർ​ഗമാണ് ഇത്. മൂന്നുമാസം കൂടുമ്പോഴെങ്കിലും മുടി വെട്ടുന്നതു ശീലമാക്കണം. ഇതു മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരുകയും ചെയ്യും. അതേസമയം മുടി കൂടുതൽ വെട്ടാതെയും ഇടവേളകളില്ലാതെ അടിക്കടി വെട്ടുകയോ ചെയ്യരുത്.

 സ്ഥിരമായി ഷാംബൂ ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ ആ ശീലം ഇനി വേണ്ട. സ്ഥിരമായി ഷാംബൂ ഉപയോ​ഗിച്ചാൽ മുടി കൊഴിഞ്ഞ് പോകാൻ സാധ്യതയുണ്ട്. മുടിക്ക് ചേരുന്ന പ്രകൃതിദത്ത ഹെയർപായ്ക്കുകൾ കണ്ടെത്തി ആഴ്ചയിലൊരിക്കൽ പുരട്ടാം. ദിവസവും എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. ഇതു മുടിയ്ക്കു മാത്രമല്ല ശരീരത്തിനാകെയും നല്ല ഫലം ചെയ്യും. ശരീരത്തിലെ ടോക്സിനുകളെയെല്ലാം പുറന്തള്ളി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ വെള്ളത്തിനു പ്രധാന പങ്കുണ്ട്.